ന്യൂഡൽഹി: ഈ വർഷം ട്വിറ്ററിൽ ഏറ്റവും കൂടുതൽ തരംഗമായത് മൂന്ന് പേർ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്‌നടൻ വിജയ്, ക്രിക്കറ്റ് താരം വിരാട് കോലി എന്നിവരാണ് ട്വിറ്ററിൽ തിളങ്ങിയത്. കോവിഡിനെതിരെ ദീപങ്ങൾ തെളിയിക്കാൻ ആഹ്വാനം ചെയ്തു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശം 2020ൽ ഏറ്റവുമധികം പേർ റിട്വീറ്റ് ചെയ്ത ട്വീറ്റ്. ഏപ്രിൽ അഞ്ചിനായിരുന്നു ഈ ട്വീറ്റ്. 1.18 ലക്ഷം പേർ മോദിയുടെ ട്വീറ്റ് ഷെയർ ചെയ്തു.

ഏറ്റവുമധികം റിട്വീറ്റ് ചെയ്യപ്പെട്ട ചിത്രം തമിഴ് നടൻ വിജയ് ആരാധകർക്കൊപ്പം എടുത്ത സെൽഫിയാണ്. 1.61 ലക്ഷം പേർ ഇതു ഷെയർ ചെയ്തു. ഏറ്റവും കൂടുതൽ ലൈക് ലഭിച്ച ട്വീറ്റ്, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി ഭാര്യ അനുഷ്‌കയുടെ ഗർഭധാരണ വിശേഷം പങ്കുവച്ചതാണ് 6.44 ലക്ഷം ലൈക്. ട്വിറ്ററിൽ ഈ വർഷം ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടത് കോവിഡ് 19 തന്നെ.