ന്യൂഡൽഹി: ഉത്തർപ്രദേശിൽ ഇന്നലെ ഒരു ലക്ഷത്തി എഴുതിനായിരം കോവിഡ് ടെസ്റ്റ് നടത്തി. ഇവിടെ രോഗം കണ്ടെത്തിയത് 1776 പേർക്ക്. മഹാരാഷ്ടയിൽ അറുപതിനായിരത്തിന് അടുത്ത് ടെസ്റ്റ്. രോഗികൾ 4026ഉം. അതിവേഗ വ്യാപനം മഹാരാഷ്ട്രയിൽ നിന്നും മാറുകയാണ്. മരണ നിലക്കും കുറയുന്നു. കോവിഡ് വ്യാപനത്തോത് താഴുന്നതിന്റെ (ഫ്‌ളാറ്റെൻ ദ് കർവ്) ശക്തമായ സൂചന നൽകി ഇന്ത്യയിൽ പ്രതിദിന കേസുകളുടെ എണ്ണത്തിൽ കാര്യമായ കുറവ്. ഇതോടെ ഇന്ത്യൻ മോഡൽ വീണ്ടും ചർച്ചയാവുകയാണ്.

തിങ്കളാഴ്ച 26,567 പേർക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 39,045 പേർ കോവിഡ് മുക്തരാകുകയും ചെയ്തു. യുഎസ്, തുർക്കി, റഷ്യ, ബ്രസീൽ എന്നിവിടങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും കാര്യമായി വർധിക്കുന്നതിനടയിലാണ് ഇന്ത്യയിൽ ആശ്വാസകരമായ സ്ഥിതി. കോവിഡിനെ പ്രതിരോധിക്കാൻ ഇന്ത്യയ്ക്ക് കഴിയുന്നുവെന്ന വിലയിരുത്തലാണ് ആഗോള തലത്തിൽ ഉയുരന്നത്. കോവിഡിൽ കേരളത്തിൽ ദിവസവും അയ്യായിരത്തിന് മുകളിൽ രോഗികളുണ്ട്. എന്നാൽ മരണ നിരക്ക് വളരെ കുറവ്. ഈ ചികിൽസാ രീതി രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളും ഏറ്റെടുത്തു. ഇതോടെ മരണ നിരക്ക് എല്ലായിടത്തും കുറഞ്ഞു.

യുഎസിലും ബ്രസീലിലും അടക്കം നേരത്തെ കേസുകൾ കാര്യമായ കുറഞ്ഞ ശേഷമാണ് തുടർച്ചയായ വർധന. അതുകൊണ്ടു തന്നെ കോവിഡ് പ്രതിരോധ നടപടികളിൽ വിട്ടുവീഴ്ചയ്ക്ക് സമയമായിട്ടില്ലെന്നും കേസുകൾ വർധിക്കാനുള്ള എല്ലാ സാധ്യതയും ഒഴിവാക്കേണ്ടതുണ്ടെന്നും ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. എങ്കിലും വലിയ പ്രതീക്ഷയിലാണ് മോദി സർക്കാർ. ഇനിയുള്ള ഒരു മാസം രോഗ വ്യാപനം കുറഞ്ഞിരുന്നാൽ എല്ലാം അതിവേഗം പരിഹരിക്കപ്പെടും. വാക്‌സിൻ എത്തിയെന്ന ശുഭ വാർത്തകളാണ് ഇതിന് കാരണം. എല്ലാം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഏകോപനത്തിന്റെ ഫലമാണെന്നും വിലയിരുത്തുന്നു.

സെപ്റ്റംബർ പകുതിയോടെ പ്രതിദിനം ഒരു ലക്ഷത്തിനടുത്ത് എന്ന രീതിയിൽ വർധിച്ച ശേഷമാണ് ഇന്ത്യയിൽ പ്രതിദിന കേസുകൾ കുറയുന്നത്. രാജ്യത്തു മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 97.17 ലക്ഷം കവിഞ്ഞു. ഇതിൽ 91.93 ലക്ഷം പേരും കോവിഡ് മുക്തി നേടി; 1.41 ലക്ഷം പേർ മരിച്ചു. മൂന്ന് ലക്ഷത്തിൽ താഴെ മാത്രമാണ് ഇനി രാജ്യത്തെ ആക്ടീവ് കേസുകൾ. ഇതു കൈവരിക്കാൻ മറ്റൊരു രാജ്യത്തിനും ആയിട്ടുമില്ല. അമേരിക്കയിൽ 62 ലക്ഷമാണ് ആക്ടീവ് കേസ്. ബ്രസീലിൽ 6 ലക്ഷവും റഷ്യയിൽ 5 ലക്ഷവും. ഫ്രാൻസിൽ 20 ലക്ഷം രോഗികൾ.

ആകെ വൈറസ് ബാധിതരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. എന്നാൽ ഏറ്റവും കൂടുതൽ രോഗമുക്തി നിരക്ക് ഇന്ത്യയിലാണ്. മറ്റാർക്കും ഇതിന് അടുത്തു പോലും എത്താനായിട്ടില്ലെന്നതാണ് വസ്തുത. രോഗികളുടെ എണ്ണവുമായി തട്ടിക്കുമ്പോൾ മരണവും തീരെ കുറവാണ്. അങ്ങനെ അതിവേഗ വ്യാപനം ഉണ്ടായിട്ടും ഇന്ത്യ കോവിഡിനെ പിടിച്ചു കെട്ടി. വാക്‌സിൻ എത്തുന്നതു കൊണ്ട് തന്നെ ഇനി വ്യാപനം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. താമസിയാതെ തന്നെ എല്ലാം രാജ്യത്തെ സാധാരണ നിലയിലാകും.