ആലപ്പുഴ: വോട്ടെടുപ്പു സമയം തീർന്നതിനു തൊട്ടുപിന്നാലെ തത്തംപള്ളി വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി മേരി റാണിയുടെ തെരഞ്ഞെടുപ്പു പ്രചാരണ സാമഗ്രികൾ തെരഞ്ഞെടുപ്പ് കമ്മിറ്റി സ്വമേധയാ വഴിവക്കുകളിൽ നിന്നു നീക്കം ചെയ്തു

ആലപ്പുഴ മുനിസിപ്പൽ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് കഴിഞ്ഞാൽ ഉടൻ തത്തംപള്ളി റസിഡന്റസ് അസോസിയേഷൻ (ടിആർഎ) പ്രദേശത്ത് തെരഞ്ഞെടുപ്പു പ്രചരണാർഥം അത്യാവശ്യമായി സ്ഥാപിച്ചിരുന്ന എടുത്തുമാറ്റാവുന്ന ബോർഡുകളും പോസ്റ്റർ തോരണങ്ങളും സ്വമേധയാ നീക്കം ചെയ്യുമെന്നുള്ള വാക്ക് പാലിച്ചുകൊണ്ടാണിത്. പ്രചാരണ വേളയിൽ മതിലുകളിലും പോസ്റ്റുകളിലും പോസ്റ്റർ ഒട്ടിച്ചും ചുവരെഴുതിയും നാടു വൃത്തികേടാക്കുകയും വിനോദസഞ്ചാരികളെ വെറുപ്പിക്കുകയും ചെയ്യരുതെന്ന ടിആർഎയുടെ ആവശ്യം പാലിക്കുന്നുണ്ടെന്നു നേരത്തേ സ്ഥാനാർത്ഥി വ്യക്തമാക്കിയിരുന്നു.

പോളിങ് കഴിഞ്ഞു വെകുന്നേരം ആറു മണിക്കു ശേഷം രാത്രിക്കു തന്നെ എല്ലാം നീക്കം ചെയ്തു. ഇനി എവിടെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കിൽ അറിയിച്ചാൽ ഉടൻ നീക്കം ചെയ്യുന്നതായിരിക്കുമെന്നു പ്രചാരണ കൺവീനർ മാത്യു മാവുങ്കൽ അറിയിച്ചിട്ടുണ്ട്. മൊബൈൽ: 9495260438

തത്തംപള്ളി വാർഡിന്റെ ചരിത്രത്തിലാധ്യമായാണ് ഇത്തരത്തിലൊരു മാതൃകാപരമായ നടപടി. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ നടന്ന എല്ലാ പാർലമെന്റ്, അസംബ്ലി, മുനിസിപ്പൽ തെരഞ്ഞെടുപ്പു വേളകളിലും ടിആർഎ ഈ ആവശ്യം മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും ഒരു സ്ഥാനാർത്ഥിയും അക്കാര്യം ശ്രദ്ധിക്കുകയോ നടപ്പിലാക്കുകയോ ചെയ്തിട്ടില്ല