- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ അച്ഛന്റെ മൊബൈൽ ഫോൺ വാങ്ങിയ പെൺകുട്ടി കണ്ടത് പിതാവും മറ്റൊരു സ്ത്രീയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ; വിവരം കുട്ടി പറഞ്ഞതോടെ വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ പൊലീസ് സ്റ്റേഷനിൽ; കർണാടകയിലെ മാണ്ഡ്യയിൽ 'മൊബൈൽ പുലിവാൽ' ഇങ്ങനെ
മാണ്ഡ്യ( കർണാടക ): ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ അച്ഛന്റെ മൊബൈൽ ഫോൺ വാങ്ങിയ പെൺകുട്ടി കണ്ടത് അച്ഛനും മറ്റൊരു സ്ത്രീയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ. ഇക്കാര്യം പെൺകുട്ടി അറിയിച്ചതോടെ അമ്മ പൊലീസിനെ സമീപിക്കുകയായിരുന്നു. കർണാടകയിലെ മാണ്ഡ്യയ്ക്ക് അടുത്ത് നാഗമംഗലം താലൂക്കിലാണ് സംഭവം. പഠന ആവശ്യത്തിന് അച്ഛന്റെ ഫോൺ വാങ്ങി യാദൃശ്ചികമായി ഗ്യാലറി നോക്കിയപ്പോൾ അവിഹിതം പിടിക്കപ്പെട്ടത്. ചില മഹിള സംഘടനകളുടെ സഹായത്തോടെ ഭാര്യ പൊലീസിനെ സമീപിച്ചു.
ഭർത്താവിന് പരസ്ത്രീ ബന്ധം ഉണ്ടെന്നും തനിക്ക് വിവാഹമോചനം വേണമെന്നായിരുന്നു സ്ത്രീയുടെ ആവശ്യം. പൊലീസ് ഉടനെ ഭർത്താവിനെ വിളിച്ചു വരുത്തി. എന്നാൽ വിവാഹ മോചനത്തിന് സമ്മതിക്കില്ലന്നാണ് ഭർത്താവിന്റെ നിലപാട്. ഇതോടെ പൊലീസ് കുഴഞ്ഞു. പ്രശ്ന പരിഹാരത്തിന് അനുരഞ്ജന ചർച്ചയ്ക്ക് ശ്രമിച്ചെങ്കിലും രണ്ടുപേരും നിലപാടിൽ മാറ്റം വരുത്തിയില്ല. ഇതോടെ ഭർത്താവിനെതിരെ കേസ് എടുക്കണമെന്നായി സ്ത്രീ.
എന്നാൽ ഏത് വകുപ്പ് പ്രകാരം കേസ് എടുക്കും എന്നത് പൊലീസിനെ കുഴക്കി. ഐടി വകുപ്പ് പ്രകാരം കേസെടുക്കാനാണെങ്കിൽ വീഡിയോ മറ്റാർക്കെങ്കിലും ഷെയർ ചെയ്യണം. ഷെയർ ചെയ്തതിന്റെ ഒരു തെളിവും മൊബൈലിൽനിന്നും കണ്ടെത്താനും സാധിച്ചിട്ടില്ല. പ വീഡിയോയിൽ ഉള്ള സ്ത്രീയുടെ സമ്മതത്തോടെയാണ് വീഡിയോ ചിത്രീകരിച്ചതും. ഇവിടെയും കേസെടുക്കാനുള്ള വകുപ്പ് പൊലീസിന് ലഭിച്ചില്ല.
കൂടുതൽ അന്വേഷണം വിധേയമാക്കി കേസെടുക്കാമെന്ന് സമാധാനപ്പെടുത്തിയാണ് യുവതിയെ തിരിച്ചയച്ചത്. മൊബൈലിൽ സ്വകാര്യചിത്രങ്ങൾ പകർത്തുന്നവർക്ക് ഇതൊരു പാഠമാണന്നാണ് പൊലീസിന്റെ വിലയിരുത്തൽ. സംഭവം ഇപ്പോൾ ദേശീയമാധ്യമങ്ങൾ പോലും വാർത്തയാക്കിയിരിക്കയാണ്.