- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഔദ്യോഗിക രേഖകളിൽ പേൾ സ്‌പോർട്ട് റിസോർട്ട്; 40 ഏക്കറിൽ സ്ഥിതി ചെയ്തിരുന്ന റിസോർട്ട് യൂറോപ്പിൽ നിന്നും കുടുംബസഹിതമെത്തുന്ന വിനോദ സഞ്ചാരികളുടെ മൂന്നാറിലെ പ്രധാന താമസ കേന്ദ്രം; പോതമേട്ടിൽ ടോൾ ട്രീസ് റിസോർട്ടിന്റെ കൈവശമിരുന്ന ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുക്കുന്നു
മൂന്നാർ :പോതമേട്ടിൽ ടോൾ ട്രീസ് റിസോർട്ടിന്റെ കൈ വശമിരുന്ന 17-ൽ പരം ഏക്കർ ഭൂമി റവന്യൂ വകുപ്പ് ഏറ്റെടുക്കുന്നു. രാവിലെ നടപടി ക്രമങ്ങൾ ഇന്ന് രാവിലെ ആരംഭിച്ചു.
റവന്യൂ - പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന 60 അംഗ സംഘമാണ് സ്ഥലം ഏറ്റെടുക്കലിന് നേതൃത്വം നൽകുന്നത്. ഔദ്യോഗിക രേഖകളിൽ പേൾ സ്‌പോർട്ട് റിസോർട്ട് എന്ന പേരിലിലാണ് ഈ റിസോർട്ട് സ്ഥാനം പിടിച്ചിട്ടുള്ളത്. കൊച്ചി സ്വദേശി പരമേശ്വര കമ്മത്തിന്റേ ഉടമസ്ഥതയിലുള്ളതാണ് ഈ റിസോർട്ട്. 40 ഏക്കറിൽ സ്ഥിതി ചെയ്തിരുന്ന റിസോർട്ട് യൂറോപ്പിൽ നിന്നും കുടുംബസഹിതമെത്തുന്ന വിനോദ സഞ്ചാരികളുടെ മൂന്നാറിലെ പ്രധാന താമസ കേന്ദ്രവുമായിരുന്നു
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് അവധി ദിവസമായിരുന്നിട്ടും നടപടികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥ സംഘം എത്തിയിരിക്കുന്നത്. കോടതി ഉത്തരവ് റിസോർട്ട് നടത്തിപ്പുകാരെ കാണിച്ചശേഷം രാവിലെ 8.30 തോടെ തന്നെ ഉദ്യോഗസ്ഥർ നടപടിയിലേയ്ക്ക് കടന്നു. റിസോർട്ട് കെട്ടിടത്തിന് പിന്നിലെ വനം എന്ന് തോന്നിക്കുന്ന പ്രദേശമാണ് ഇപ്പോൾ റവന്യൂ വകുപ്പ് ഏറ്റെടുക്കുന്നത്. റിസോർട്ട് സ്ഥിതി ചെയ്യുന്ന 23 ഏക്കറോളം സ്ഥലത്തിന് നിലവിൽ കരം അടയ്ക്കുന്നതാണ്.
ഈ സ്ഥലത്തിന് പട്ടയം ലഭിച്ചത് ശരിയായ രീതിയിലാണോ എന്ന കാര്യം പരിശോധിക്കുന്നതിനുള്ള നീക്കവും റവന്യൂ വകുപ്പിന്റെ ഭാഗത്തു നിന്നും ആരംഭിച്ചിട്ടുണ്ട്. വനഭൂമിയുടെ പ്രതീതി ജനിപ്പിക്കുന്ന പ്രദേശത്ത് ഇത്രയും സ്ഥലത്തിന് കൃത്യമായ ചട്ടം പാലിച്ചാണോ പട്ടയം നൽകിയെന്ന കാര്യത്തിലാണ് റവന്യൂ വകുപ്പ് അന്വേഷണം നടത്തുക.
മറുനാടന് മലയാളി ലേഖകന്.