- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആക്രമണങ്ങൾക്ക് നേതൃത്വം നൽകാൻ മ്യാന്മാറിൽ നിന്നുള്ള സ്ത്രീയ്ക്ക് പ്രത്യേക പരിശീലനം; ചെന്നൈ സ്വദേശിയായ ഒരു ഹവാല ഇടപാടുകാരന് പണമിടപാടിൽ ബന്ധം; പൊളിച്ചത് ഡൽഹിയിലും അയോധ്യയിലും ബോദ്ഗയയിലും ശ്രീനഗറിലും അക്രമം നടത്താനുള്ള നീക്കം; മലേഷ്യൻ ഓപ്പറേഷൻ റോ തകർക്കുമ്പോൾ
ന്യൂഡൽഹി: ഇന്ത്യയിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി ഇന്റലിജൻസ് വിഭാഗം തകർത്തു. മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടന നടത്തിയ രണ്ട് ലക്ഷം ഡോളറിന്റെ പണമിടപാട് റിസർച്ച് ആൻഡ് അനാലിസിസ് വിങ്(റോ)കണ്ടെത്തിയതാണ് നിർണ്ണായകമായത്. രാജ്യത്ത് പലയിടത്ത് അക്രമം നടത്താനായിരുന്നു നീക്കം.
ഡൽഹി, അയോധ്യ, ബോധ്ഗയ, പശ്ചിമബംഗാളിലെ പ്രമുഖനഗരങ്ങൾ, ശ്രീനഗർ എന്നിവടങ്ങളിൽ ആക്രമണം നടത്താനായിരുന്നു പദ്ധതി. ബംഗ്ലാദേശ് അതിർത്തി വഴിയോ നേപ്പാൾ അതിർത്തി വഴിയോ ഉള്ള നുഴഞ്ഞു കയറ്റമായിരുന്നു ആസൂത്രണം ചെയ്തിരുന്നത്. ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ, പഞ്ചാബ്, പശ്ചിമബംഗാൾ എന്നിവടങ്ങളിലെ പൊലീസ് സേനകൾക്കും ഇന്റലിജൻസ് വിഭാഗങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
പണമിടപാടിനെ കുറിച്ച് അന്വേഷണം നടത്തിയ ഇന്റലിജൻസ് സംഘം ക്വലാലംപുർ സ്വദേശിയായ റോഹിങ്യൻ നേതാവ് മൊഹമ്മദ് നസീർ, സാക്കിർ നായിക് എന്നിവരിലേക്ക് എത്തിച്ചേർന്നതായാണ് റിപ്പോർട്ട്. ആക്രമണങ്ങൾക്ക് നേതൃത്വം നൽകാൻ മ്യാന്മാറിൽ നിന്നുള്ള സ്ത്രീയ്ക്ക് പ്രത്യേകപരിശീലനം ലഭിച്ചിരുന്നു. ചെന്നൈ സ്വദേശിയായ ഒരു ഹവാല ഇടപാടുകാരന് പണമിടപാടിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.