- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ട്രസ്റ്റി; ഗുരുവായൂരപ്പൻ കോളജിലെയും, ഫാറൂഖ് കോളജിലെയും അദ്ധ്യാപകൻ; മാവൂർ ഗ്വാളിയോർ റയോൺസിലെ ചീഫ് കെമിസ്റ്റ്: അന്തരിച്ച വള്ളുവക്കോനാതിരി കെ.സി ജനാർദനൻ രാജയുടെ സംസ്‌ക്കാരം ഇന്ന് പുതുച്ചേരിയിൽ
അങ്ങാടിപ്പുറം: അന്തരിച്ച വള്ളുവക്കോനാതിരി വള്ളുവനാട്ടുകര വല്ലഭ വലിയരാജ കടന്നമണ്ണ കോവിലകത്തെ ജനാർദനൻ രാജയുടെ സംസ്‌ക്കാരം ഇന്ന് പുതുച്ചേരിയിൽ നടക്കും. 87കാരനായ അദ്ദേഹം ഇന്നലെ രാത്രി 8.45ഓടെയാണ് അന്തരിച്ചത്. പുതുച്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫച്ചയ്ക്ക് 12നാണ് സംസ്‌ക്കാരം.
തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം ട്രസ്റ്റിയായിരുന്നു. അവുനിക്കാട് പരമേശ്വരൻ ഭട്ടതിരിയുടെയും കടന്നമണ്ണ കോവിലകത്തെ ഉണ്ണിക്കുഞ്ഞി തമ്പുരാട്ടിയുടെയും മകനാണ്. ഫെബ്രുവരി 1ന് ആണ് വള്ളുവക്കോനാതിരിയായി ചുമതലയേറ്റത്. മധുരൈ അമേരിക്കൻ കോളജ്, മുംബൈ ഐഐടി എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം കോഴിക്കോട് ഗുരുവായൂരപ്പൻ കോളജ്, ഫാറൂഖ് കോളജ് എന്നിവിടങ്ങളിൽ അദ്ധ്യാപകൻ ആയിരുന്നു. പിന്നീട് മാവൂർ ഗ്വാളിയോർ റയോൺസിൽ ചീഫ് കെമിസ്റ്റ് ആയും ജോലി ചെയ്തു.
ഭാര്യ തങ്കമണി തമ്പുരാട്ടി നീലേശ്വരം അള്ളട സ്വരൂപത്തിലെ വലിയ തമ്പുരാട്ടിയാണ്. മക്കൾ: കെ.സി.ചിത്ര (റിട്ട.പ്രിൻസിപ്പൽ, ചെന്നൈ ഡിഎവി സ്‌കൂൾ), ജ്യോതിവർമ (എംഡി, റൈസൻ എച്ച്ആർ കൺസൽറ്റിങ്, ചെന്നൈ). മരുമക്കൾ: കേരളവർമ (എസ്‌ബിഐ റിട്ട.മാനേജർ), ദിനേശ് വർമ(ദ് ഹിന്ദു).
രണ്ടാം സ്ഥാനിയായ വെള്ളാൽപ്പാട് രാജയായ മങ്കട കോവിലകത്തെ ശ്രീധരൻവർമ രാജ അടുത്ത വള്ളുവക്കോനാതിരിയാകും.