- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് കാലത്ത് ബോളിവുഡ് വിട്ട് നഴ്‌സിങ് കുപ്പായം അണിഞ്ഞ നടി ശിഖാ മൽഹോത്ര പക്ഷാഘാതത്തിന് ചികിത്സയിൽ; നടിക്ക് പക്ഷാഘാതം പിടിപെട്ടത് കോവിഡ് വന്നു പോയതിന് പിന്നാലെ
കോവിഡ് കാലത്ത് ബോളിവുഡ് താരത്തിന്റെ കുപ്പായം അഴിച്ചു വെച്ച് നഴ്‌സിങ് കുപ്പായം അണിഞ്ഞ നടി ശിഖാ മൽഹോത്ര പക്ഷാഘാതത്തിന് ചികിത്സയിൽ. താരത്തിന് കോവിഡ് വന്നു പോയതിന് പിന്നാലെയാണ് പക്ഷാഘാതം പിടിപെട്ടത്. പക്ഷാഘാതം വന്ന് കിടപ്പിലായ താരം ഇപ്പോൾ മുംബൈയിലെ കൂപ്പർ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.
മഹാരാഷ്ട്രയിൽ കോവിഡ് പടർന്ന് പിടിച്ചപ്പോൾ സ്വയം സന്നദ്ധയായി നഴ്‌സിന്റെ കുപ്പായം അണിഞ്ഞ ശിഖയ്ക്ക് ഒക്ടോബറിലാണ് കോവിഡ് പിടിപെട്ടത്. ഏകദേശം ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം കോവിഡ് വിട്ടൊഴിഞ്ഞുവെങ്കിലും പിന്നാലെ പക്ഷാഘാതം ഉണ്ടാവുക ആയിരുന്നു. കോവിഡ് മുക്തരായവരിൽ പത്ത് ശതമാനം മുതൽ ഇരുപത് ശതമാനത്തോളം പേർ കോവിഡാനന്തര രോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്നുണ്ട് എന്നാണ് കണക്ക്.
കോവിഡിന്റെ ഭീഷണിക്ക് തുല്യമാണ് കോവിഡാനന്തര രോഗങ്ങളുടെ ഭീഷണിയും. 2014ൽ ഡൽഹിയിലെ മഹാവീർ മെഡിക്കൽ കോളേജിൽ നിന്നും നഴ്‌സിങ്ങിൽ ബിരുദം നേടിയ ശിഖ അഭിനയത്തോട് താൽക്കാലികമായി വിടപറഞ്ഞാണ് കോവിഡ് രോഗികളെ ചികിത്സിക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് രംഗത്തെത്തിയത്.
സഞ്ജയ് മിശ്രയുടെ കാഞ്ച്ലി ലൈഫ് ഇൻ സ്ലൗ എന്ന സിനിമയിൽ പ്രധാന വേഷം ചെയ്താണ് ശിഖ ശ്രദ്ധനേടുന്നത്. പിന്നീട് ഷാരൂഖ് ഖാൻ നായകനായ ഫാൻ എന്ന ചിത്രത്തിലും തപ്‌സി പന്നുവിന്റെ റണ്ണിങ് ശാദി എന്ന ചിത്രത്തിലും വേഷമിട്ടു. സിനിമയിൽ എത്തുന്നതിനും മുൻപ് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ അഞ്ച് വർഷം നഴ്സായി സേവനമനുഷ്ഠിച്ചു.