- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇറാനിലെ 'ആഞ്ജലീന ജോളി'ക്ക് പത്ത് വർഷം തടവ്; മതനിന്ദാ കുറ്റത്തിന് അറസ്റ്റിലായ സഹർ തബറിനെ കുറ്റവിമുക്തയാക്കണമെന്ന ആവശ്യവുമായി ലോകമൊട്ടാകെയുള്ള മനുഷ്യാവകാശ പ്രവർത്തകർ
ആഞ്ജലീന ജോളിയാവാനായി നിരവധി തവണ സർജറി നടത്തി വാർത്തകളിലിടം നേടിയ ഇറാൻ സ്വദേശി സഹർ തബറിന് 10 വർഷം തടവ്. മതനിന്ദ കുറ്റത്തിനാണ് സഹറിനെ ഇറാനിിയൻ കോടതി പത്ത് വർഷത്തെ തടവിന് ശിക്ഷിച്ചത്. 2019ൽ അറസ്റ്റ് ചെയ്യപ്പെട്ട സഹർ തബർ ജയിലിലാണിപ്പോൾ കഴിയുന്നത്. മതനിന്ദയ്ക്ക് പുറമേ സാമൂഹിക മാധ്യമങ്ങളിലൂടെ അക്രമം ചെയ്യാൻ പ്രേരിപ്പിച്ചു, അഴിമതിയെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾക്കാണ് സഹറിനെ അറസ്റ്റ് ചെയ്തത്.
കുറച്ചു നാളുകൾക്ക് മുൻപ് സഹറിന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. തുടർന്ന് മനുഷ്യാവകാശ കമ്മീഷൻ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. സഹറിനെ കുറ്റവിമുക്തയാക്കി വെറുതെ വിടണമെന്നാവശ്യപ്പെട്ട് ലോകമൊട്ടാകെയുള്ള മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തിൽ ആഞ്ജലീന ജോളി ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നു.
ഇൻസ്റ്റാഗ്രാമിൽ സഹർ തബർ എന്ന പേരിൽ അറിയപ്പെടുന്ന സഹഹറിന്റെ യഥാർത്ഥ പേര് ഫത്തേമേ ഖിഷ്വന്ത് എന്നാണ്. ആഞ്ജലീനയെപ്പോലെയാവാൻ താൻ അമ്പത് ശസ്ത്രക്രിയ നടത്തിയെന്നായിരുന്നു സഹർ തബറിന്റെ അവകാശവാദം. ആഞ്ജലീനയുടെ ലോകത്തെ ഏറ്റവും വലിയ ആരാധിക എന്നാണ് സഹർ സ്വയം വിശേഷിപ്പിച്ചിരുന്നത്. ആഞ്ജലീനയെപ്പോലെയാവാൻ എന്തും ചെയ്യുമെന്നും ഭാരം നാൽപത് കിലോയിൽ കൂടാതിരിക്കാൻ ഭക്ഷണക്രമത്തിലും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയെന്നും സഹർ പറഞ്ഞിരുന്നു.
ശസ്ത്രക്രിയക്കുശേഷമുള്ള തന്റെ രൂപം എന്നവകാശപ്പെട്ട് സഹർ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടിരുന്നു. മാസങ്ങൾക്കുള്ളിൽ 325000 ചിത്രങ്ങളാണ് ഇങ്ങനെ സഹർ പോസ്റ്റ് ചെയ്തത്. തുടക്കത്തിൽ പലരും സഹറിനെ പിന്തുണയ്ക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്‌തെങ്കിലും പിന്നീട് കടുത്ത വിമർശനവും പരിഹാസവുമായി. സഹർ സർജറി ചെയ്തിട്ടില്ലെന്നും ഫോട്ടോഷോപ്പിന്റെ സഹായത്തോടെ ചിത്രങ്ങൾ എഡിറ്റ് ചെയ്യുകയായിരുന്നുവെന്നും പിന്നീട് റിപ്പോർട്ടുകൾ വന്നു.