- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തമിഴ്‌നാട്ടിൽ അഞ്ചംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി; മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതിമാർ ജീവനൊടുക്കിയതെന്ന് പ്രാഥമിക നിഗമനം: ഗൃഹനാഥന് വൻ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി റിപ്പോർട്ട്
ചെന്നൈ: തമിഴ്‌നാട്ടിൽ അഞ്ചംഗ കുടുംബത്തെ മരിച്ചനിലയിൽ കണ്ടെത്തി. വിഴുപുരത്തെ വി. പുതുപാളയം ഗ്രാമത്തിൽ താമസിക്കുന്ന ദമ്പതിമാരെയും ഇവരുടെ എട്ട്, ഏഴ് വയസ്സുള്ള പെൺകുട്ടികളെയും അഞ്ച് വയസ്സുകാരനായ മകനെയുമാണ് തിങ്കളാഴ്ച വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. അയൽക്കാരനാണ് അഞ്ച് പേരെയും തൂങ്ങിമരിച്ച നിലയിൽ ആദ്യം കണ്ടത്. ഇയാൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
മക്കളെ കൊലപ്പെടുത്തിയ ശേഷം ദമ്പതിമാർ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഗൃഹനാഥന് വൻ സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നതായി വിവരമുണ്ട്. ഇതാണ് മക്കളെ കൊലപ്പെടുത്തി ദമ്പതിമാർ ജീവനൊടുക്കാൻ കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി വിഴുപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പി.എം.കെ. നേതാവ് എസ്. രാമദോസ് അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തി.