- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊണ്ടിമുതൽ കണ്ടെത്താനുള്ള പൊലീസ് ശ്രമം വിജയം കണ്ടു; മോഷ്ടാവ് വിഴുങ്ങിയ പാദസരത്തിന്റെ കൊളുത്ത് പുറത്തു വന്നു
തിരുവനന്തപുരം: മോഷ്ടാവ് വിഴുങ്ങിയ തൊണ്ടി മുതൽ കണ്ടെടുക്കാനുള്ള പൊലീസ് ശ്രമം വിജയം കണ്ട്. മോഷ്ടാവ് വിഴുങ്ങിയ പാദസരത്തിന്റെ കൊളുത്ത് പുറത്തു വന്നു. വിസർജന സമയത്ത് കിട്ടിയ പാദസരത്തിന്റെ കൊളുത്തുമായി ദൗത്യം പൂർത്തിയാക്കിയ പൊലീസ് മോഷ്ടാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റി.
തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയിലെ രംഗങ്ങൾ ആവർത്തിച്ച തമ്പാനൂർ ബസ് ടെർമിനലിലെ മോഷണക്കേസിലാണ് നാലു ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് തൊണ്ടിമുതൽ കണ്ടെടുത്തത്. പാദസരത്തിന്റെ ബാക്കി ഭാഗം വിസർജ്യത്തിലൂടെ പുറത്ത് പോയിരിക്കാമെന്നാണ് ആശുപത്രി അധികൃതരുടെയും പൊലീസിന്റെയും നിഗമനം. മോഷ്ടാവിന്റെ വയറിനുള്ളിൽ പാദസരം കിടക്കുന്ന എക്‌സ്‌റേയും ഇപ്പോൾ ലഭിച്ച കൊളുത്തും കേസിനെ സഹായിക്കുമെന്നാണ് പൊലീസ് പ്രതീക്ഷ.
മാലയുടെ കൊളുത്ത് ലഭിച്ചതിന് പിന്നാലെ മോഷ്ടിച്ച മാല വിഴുങ്ങിയ പൂന്തൂറ പള്ളിത്തെരുവ് മുഹമ്മദ് സിദ്ദിഖി (42)നെ ജയിലിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകിട്ടാണ് തൊണ്ടി മുതലും ദൃക്‌സാക്ഷിയും സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവം നടന്നത്. പാലക്കാട് നിന്ന് എത്തിയ അദ്ധ്യാപിക ദമ്പതിമാരായ അജികുമാറിന്റെയും മിനിയുടെയും മൂന്നര വയസ്സുള്ള മകളുടെ നാലര ഗ്രാം സ്വർണ പാദസരമാണ് മുഹമ്മദ് സിദ്ദിഖ് മോഷ്ടിച്ചത്. മാതാപിതാക്കൾ ഇത് കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
നാട്ടുകാരും സ്ഥലത്ത് ഉണ്ടായിരുന്ന പൊലീസും ചേർന്ന് പിടികൂടുന്നതിനിടയിൽ പാദസരം വിഴുങ്ങി. കുറ്റം നിഷേധിച്ച പ്രതിയിൽനിന്ന് തൊണ്ടി വീണ്ടെടുക്കാനായി പൊലീസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജുഡീഷ്യൽ കസ്റ്റഡിയിലായ പ്രതിയുടെ എക്‌സ്‌റേയിൽ പാദസരം വയറിനുള്ളിൽ കണ്ടെത്തി.