കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹനിയമങ്ങൾക്കെതിരെ ഡൽഹിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിസംബർ 17ന് രാവിലെ 11ന് കെപിസിസിയുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു.

രാജ്ഭവൻ മാർച്ചിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ,യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ,എംപിമാർ,എംഎൽഎമാർ,കെപിസിസി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം 3ന് കെപിസിസി ആസ്ഥാനത്ത് രാഷ്ട്രീയകാര്യ സമിതി യോഗവും ചേരും.