- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: മലയാള മനോരമ ഡൽഹി സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്ററും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ഡി വിജയമോഹന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.
തന്റെ പൊതു പ്രവർത്തന ജീവിതത്തിൽ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ പത്ര പ്രവർത്തകരിൽ ഒരാളായിരുന്ന ഡി വിജയമോഹൻ. പാർലമെന്റംഗമായും, എ ഐ സി സി ഭാരവാഹിയായും ഡൽഹിയിൽ പ്രവർത്തിക്കുന്ന കാലത്ത്് വിജയമോഹനുമായി വളരെ അടുപ്പം പുലർത്താൻ തനിക്ക് കഴിഞ്ഞിരുന്ന കാര്യവും രമേശ് ചെന്നിത്തല അനുസ്മരിച്ചു. സഹോദര തുല്യമായ സ്നേഹവും പരിണഗണനയും അദ്ദേഹം എന്നും തനിക്ക് നൽകിയിരുന്നു . ജോലി തേടിയും, വിദ്യാഭ്യാസത്തിനുമെല്ലാം ഡൽഹിയിലെത്തുന്ന ഏത് മലയാളിക്കും അത്താണിയായിരുന്നു വിജയമോഹൻ. ഡൽഹിയിലെ മലയാളി സംഘടനകളുടെ പ്രവർത്തനത്തിലും വിജയമോഹന്റെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു.
രാജ്യ തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ദേശീയവും അന്തർദേശീയവുമായി വിഷയങ്ങളെക്കുറിച്ച് ആഴത്തിലുള്ള അറിവുള്ളയാളായിരുന്നു അദ്ദേഹം. ഡി വിജയമോഹന്റെ മരണത്തിലൂടെ അനുഭവ സമ്പത്തും, അറിവും, തലയെടുപ്പുമുള്ള മാധ്യമ പ്രവർത്തകനെയാണ് കേരളത്തിന് നഷ്ടമായിരിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.