- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടീഷ് രാജകുടുംബത്തെ തേച്ച് ഹാരി മുങ്ങിയിട്ട് 265 ദിവസങ്ങൾ തികയുമ്പോൾ പുറത്തുവരുന്നത് മറ്റൊരു വമ്പൻ ഡീലിന്റെ കഥ; ഹോളിഡേ സ്പെഷ്യൽ പോഡ്കാസ്റ്റിങ് പ്രോഗ്രാമുകൾ ചെയ്യുവാൻ സ്പോട്ടിഫൈയൂമായി ഒപ്പുവച്ചത് ശതകോടികളുടെ കരാർ
രാജകീയ പദവികൾ വച്ചൊഴിഞ്ഞ് അമേരിക്കയിലേക്ക് കൂടുമാറിയ ഹാരി രാജകുമാരനും മേഗനും സമയം തെളിയുകയാണെന്നാണ് അവരോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. ആദ്യകാലത്തെ ചില അനിശ്ചിതത്വങ്ങൾക്ക് ശേഷം അവർ അവരുടെ വഴികണ്ടെത്തുകയും ഇപ്പോൾ അതിൽ കുതിച്ചുയരുകയുമാണ്. ഡോക്യൂമെന്ററികളും സീരിയലുകളും കുട്ടികൾക്കുള്ള പരിപാടികളുമൊക്കെ നിർമ്മിക്കുവാനായി നേരത്തേ നെറ്റ്ഫ്ളിക്സുമായി 100 മില്ല്യൺ ഡോളറിന്റെ കരാറിൽ ഒപ്പുവച്ച ഈ ദമ്പതിമാർ ഇപ്പോൾ സ്പോട്ടിഫൈയ്യുമായും കരാറിലേർപ്പെട്ടിരിക്കുന്നു.
പുതിയതായി ഇവർ രൂപീകരിച്ച ആർച്ച്വെൽ ഓഡിയോ ആണ് സ്പോട്ടിഫൈയുമായി ലക്ഷക്കണക്കിന് ഡോളർ മൂല്യം വരുന്ന കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. കരാറിന്റെ യഥാർത്ഥ മൂല്യം എത്രയാണെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ജനങ്ങൾക്ക് ആവേശവും ഉത്സാഹവും പകരുന്ന ഹോളിഡേ സ്പെഷ്യൽ പരിപാടികളായിരിക്കും ആദ്യമായി അവതരിപ്പിക്കുക. ഈ വർഷം ആദ്യത്തിൽ മിഷായേൽ ഒബാമയും സ്പോട്ടിഫൈയുമായി ഒരു പോഡ്കാസ്റ്റിങ് കരാറിൽ ഒപ്പുവച്ചിരുന്നു.
ഹാരിയും മേഗനും അവതരിപ്പിക്കുന്ന പരിപാടിയുടെ ഒരു ട്രെയ്ലർ ഇന്നലെ പുറത്തുവിട്ടിരുന്നു. സസ്സക്സിലെ രാജകുമാരൻ ഹാരിയും രാജകുമാരി മേഗനും അവതരിപ്പിക്കുന്ന ആർച്ച്വെൽ ഓഡിയോ ഉടൻ സ്പോട്ടിഫൈയിൽ വരുന്നു എന്നതായിരുന്നു ഇതിൽ പറഞ്ഞിരുന്നത്. തുടർന്ന് ഹാരിയും മേഗനും തങ്ങളുടെ പദവികൾ ഒന്നും പരാമർശിക്കാതെ തന്നെ സ്വയം പരിചയപ്പെടുത്തി.ജനങ്ങൾക്ക് പ്രചോദനം നൽകുന്ന അനുഭവകഥകൾക്കായിരിക്കും പ്രാധാന്യം നൽകുക എന്ന് അവർ പറഞ്ഞു.
ഇതിനായി ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ളവരുമായി സംവേദിച്ച് അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. മുൻപെങ്ങുമില്ലാത്തതുപോലെ ലോകം ദുരന്തക്കയത്തിലാഴ്ന്ന ഈ വർഷം, ലോകത്തിന്റെ രക്ഷയ്ക്കെത്തിയ വ്യക്തികളേയും പ്രസ്ഥാനങ്ങളേയും പരിചയപ്പെടുത്തും. ജനങ്ങൾക്ക് പ്രത്യാശയും ആവേശവും ഉത്സാഹവും നൽകുന്ന വിധത്തിലുള്ള പരിപാടികളായിരിക്കും അവതരിപ്പിക്കുക എന്നും അവർ പറഞ്ഞു.
ഹാരി ബ്രിട്ടൻ വിട്ടിട്ട് 265 ദിവസങ്ങൾ പിന്നിടുകയാണ്. രാജ്യത്തിന്പുറത്ത് ഹാരി തുടർച്ചയായി ഇത്രയും ദിവസങ്ങൾ ഇതിനുമുൻപ് ചെലവഴിച്ചിട്ടില്ല. നേരത്തേ 2005-ൽ ആസ്ട്രേലിയയിലേക്കും ആഫ്രിക്കയിലേക്കുമായി ഹാരി 262 ദിവസത്തെ ഒരു യാത്ര നടത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഇവർ രാജകീയ കടമകളിൽ നിന്നും ഒഴിഞ്ഞ് ആദ്യം കാനഡയിലേക്കും പിന്നീട് അമേരിക്കയിലേക്കും താമസം മാറ്റിയത്. 14 മില്ല്യൺ ഡോളറിന്റെ കൂറ്റൻ ബംഗ്ലാവ് ഇവർ സ്വന്തമാക്കിയത് നേരത്തെ വാർത്തയായിരുന്നു.
അമേരിക്കൻ തെരഞ്ഞെടുപ്പ് സമയത്ത് ഹാരിയും മേഗനും നടത്തിയ ചില പ്രസ്താവനകൾ ഏറെ വിവാദംസൃഷ്ടിച്ചിരുന്നു. രാജകീയ കടമകളിൽ നിന്നും ഒഴിഞ്ഞുവെങ്കിൽ പോലും ഹാരിയുടെ പരാമർശങ്ങൾ എപ്പോഴും രാഷ്ട്രീയ കാര്യങ്ങളിൽ നിന്നും അകലം പാലിക്കുന്ന രാജകൊട്ടാരത്തിനും ഏറെ തലവേദന ഉണ്ടാക്കിയിരുന്നു.
കൊട്ടാരം വിട്ടിറങ്ങി ഇവർ നടത്തിയ ആദ്യ നിക്ഷേപം വേഗൻ കോഫി നിർമ്മാണവുമായി ബന്ധപ്പെട്ട ഒരു സ്റ്റാർട്ട് അപ്പിലായിരുന്നു. കാലം തെളിഞ്ഞപ്പോൾ ഇതിനും കിട്ടിയിരിക്കുകയാണ് നല്ല പ്രതികരണം. പ്രശസ്ത അമേരിക്കൻ ടെലിവിഷൻ അവതാരികയായ ഓപ്രാ വിൻഫ്രിതന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മേഗൻ മെർക്കലിന്റെ വേഗൻ കോഫിയേക്കുറിച്ച് പരാമർശിച്ചത് ലോകം ഏറ്റെടുത്തിരിക്കുകയാണ്. മില്ല്യൺ ഡോളറുകൾ മുടക്കിയാൽ മാത്രം ലഭിക്കുന്ന പരസ്യമാണ് ഇതിലൂടെ ഇവർക്ക് ലഭിച്ചിരിക്കുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്.
ഹാരിയും മേഗനും ഉയരങ്ങളിലേക്ക് പോകുമ്പോഴും ബ്രിട്ടനിൽ അവർക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. രാജകുടുംബത്തിന്റെ ജീവചരിത്രകാരിൽ ഒരാളായ ഏയ്ഞ്ചല ലെവിൻ ഹാരിയെ വിശേഷിപ്പിച്ചത് ആത്മാർത്ഥതയില്ലാത്തവൻ എന്നാണ്. ക്രൗൺ എന്ന ജനപ്രിയ സീരിയലിലൂടെ രാജകുടുംബത്തെ കളിയാക്കുന്ന നെറ്റ്ഫ്ളിക്സുമായി കരാർ ഒപ്പുവച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. രാജകുടുംബത്തിന്റെ ലേബൽ ഉള്ളതുകൊണ്ടുമാത്രമാണ് ഹാരിക്കും മേഗനും ഈ സൗഭാഗ്യങ്ങൾ ലഭിക്കുന്നതെന്ന് അവർ ഓർക്കണമെന്നും അവർ പറഞ്ഞു.