തൃശൂർ: തൃശൂർ കോർപ്പറേഷനിൽ ഭരണം പിടിക്കുമെന്ന ബിജെപി പ്രഖ്യാപനത്തിന് നേരിട്ടത് വമ്പൻ തിരിച്ചടി. മേയർ സ്ഥാനാർത്ഥിയായി ബിജെപി അവതരിപ്പിച്ച ബിജെപിയുടെ സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണനും തോറ്റു. വലിയ മുന്നേറ്റം ബിജെപിക്ക് തൃശൂർ കോർപ്പറേഷനിൽ ഉണ്ടാക്കാനായിട്ടില്ല. രണ്ടാം വാർഡിലാണ് ഗോപാലകൃഷ്ണന്റെ തോൽവി.

കോൺഗ്രസ് സ്ഥാനാർത്ഥി എകെ സുരേഷാണ് ഗോപാലകൃഷ്ണനെ തോൽപ്പിച്ചത്. സിപിഐ സ്ഥാനാർത്ഥി വിനോദ് മൂന്നാം സ്ഥാനത്തേക്ക് പോയി. ഏറെ വോട്ട് കുറച്ചാണ് വിനോദിന് കിട്ടിയത്. ഇവിടെ സിപിഎമ്മും കോൺഗ്രസും തമ്മിൽ വോട്ടു കച്ചവടമുണ്ടെന്ന് നേരത്തെ ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു. ഇത് ചർച്ചയാക്കുന്ന തരത്തിലാണ് ഫലവും.

തൃശൂർ കോർപ്പറേഷനിൽ ഇടതുപക്ഷത്തിന് വ്യക്തമായ മുൻതൂക്കമുണ്ട്. വീണ്ടും സിപിഎം മേയർ അധികാരത്തിൽ എത്തുമെന്ന സൂചനാണ് ആദ്യ ഫല സൂചനകളിലുള്ളത്.