- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭരിക്കാൻ കേവല ഭൂരിപക്ഷം ആവശ്യമില്ല; ഏറ്റവും കടുതൽ സീറ്റ് നേടുന്ന പാർട്ടിക്ക് ഭരണം നടത്താം; ബിജെപിയാണ് മൂന്നാം കക്ഷി എങ്കിൽ കോൺഗ്രസിനും സിപിഎമ്മിനും യോജിക്കാനാവാത്തതിനാൽ ഭൂരിപക്ഷമില്ലാതെ സുഖമായി തന്നെ ഭരണം തുടരാം
തിരുവനന്തപുര: തദ്ദേശ തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമില്ലെങ്കിലും ഏറ്റവും വലിയ ഒറ്റക്കക്ഷിക്കോ മുന്നണിക്കോ തദ്ദേശസ്ഥാപനങ്ങൾ ഭരിക്കാം. അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പു നടക്കുമ്പോഴാണ് ആരാണു ഭരണത്തിൽ വരികയെന്നു തീരുമാനിക്കുക. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത തദ്ദേശസ്ഥാപനമാണെങ്കിൽ ആദ്യ ഘട്ടത്തിൽ എല്ലാ മുന്നണികളുമോ (കക്ഷികളോ) സ്ഥാനാർത്ഥികളെ നിർത്തും. ഇതിൽ നിന്നും ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന പാർട്ടിക്ക് ഭരണം നടത്താം.
ബിജെപിയാണ് മൂന്നാം കക്ഷി എങ്കിൽ കോൺഗ്രസിനും സിപിഎമ്മിനും യോജിക്കാനാവാത്തതിനാൽ ഭൂരിപക്ഷമില്ലാതെ സുഖമായി തന്നെ ഭരണം തുടരാം. വോട്ടെടുപ്പ് നടക്കുമ്പോൾ ഏറ്റവും കുറവ് വോട്ടുള്ള സ്ഥാനാർത്ഥിയെ ഒഴിവാക്കി ഈ കക്ഷിയിലെ അംഗങ്ങൾക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കിയാണ് ഭരിക്കേണ്ട പാർട്ടിയെ കണ്ടെത്തുന്നത്.
ഉദാഹരണത്തിന്, 30 വാർഡുകളുള്ള ഒരു സ്ഥാപനത്തിൽ സാധാരണഗതിയിൽ ഭരിക്കാൻ കേവല ഭൂരിപക്ഷം (16) വേണം. ഇവിടെ 3 കക്ഷികളുണ്ടായിരിക്കുകയും 12, 10, 8 എന്നിങ്ങനെയാണു കക്ഷിനില എന്നും കരുതുക. ആദ്യ ഘട്ടത്തിൽ ഇതേ വോട്ടുകൾ അധ്യക്ഷസ്ഥാനത്തേക്കു ലഭിക്കും. തുടർന്ന് ഏറ്റവും കുറവ് വോട്ടുള്ള സ്ഥാനാർത്ഥിയെ ഒഴിവാക്കി രണ്ടാംഘട്ട തിരഞ്ഞെടുപ്പു നടത്തും.
ഇവർക്ക് യഥാക്രമം 12, 10 എന്നിങ്ങനെ വോട്ടു ലഭിച്ചാൽ കൂടുതൽ വോട്ടു കിട്ടുന്ന സ്ഥാനാർത്ഥി ജയിക്കുന്നു. ഈ ഘട്ടത്തിൽ ഒഴിവാക്കപ്പെട്ട കക്ഷിയിലെ അംഗങ്ങൾക്കു വോട്ടു ചെയ്യാൻ അവസരമുണ്ട്. ഇവർ ആർക്കെങ്കിലും വോട്ടു ചെയ്താൽ അവർക്കു ഭൂരിപക്ഷം ലഭിക്കുകയും ആ സ്ഥാനാർത്ഥി വിജയിക്കുകയും ചെയ്യും. മൂന്നാമത്തെ കക്ഷി വിട്ടുനിന്നാൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയോ മുന്നണിയോ ആ തദ്ദേശസ്ഥാപനം ഭരിക്കും.