- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലച്ചോറിലെ ശസ്ത്ക്രിയക്കിടെ പിയാനോ വായിച്ചും മൊബൈലിൽ ഗെയിം കളിച്ചും ഒൻപതുവയസ്സുകാരി; മസ്തിഷ്‌ക ശസ്ത്രക്രിയക്കിടെ പിയാനോ വായിച്ചത് സൗമ്യ എന്ന ഒൻപതുകാരി
മസ്തിഷ്‌ക ശസ്ത്രക്രിയയ്ക്കിടെ പിയാനോ വായിച്ച് ഒൻപതു വയസ്സുകാരി. മധ്യപ്രദേശിലെ ഗ്വാളിയാറിലെ ബിർള ആശുപത്രിയിലാണ് സൗമ്യ എന്ന പെൺകുട്ടി മസ്തിഷ്‌ക ശസ്ത്രക്രിയക്കിടെ പിയാനോ വായിച്ചത്. തലച്ചോറിൽ വളർന്ന ഒരു മുഴ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെയാണ് സംഭവം. ൂർണമായും ബോധംകെടുത്താതെയുള്ള ശസ്ത്രക്രിയക്കിടയിലാണ് കുട്ടിക്ക് ഗെയിം കളിക്കാനും പിയാനോ വായിക്കാനും ഡോക്ടർമാർ നിർദ്ദേശം നൽകിയത്.
ശസ്ത്രക്രിയ കാരണം കൈവിരലുകളുടെ ചലനമോ മറ്റ് അവയവങ്ങളുടെ പ്രവർത്തനമോ തകരാറിലാവുന്നില്ല എന്ന് ഉറപ്പാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ബിർള ആശുപത്രിയിലെ ന്യൂറോ സർജനായ അഭിഷേക് ചൗഹാൻ എഎൻഐയോട് പറഞ്ഞു. 'ഞാൻ വേദനയൊന്നും അറിഞ്ഞില്ല, ആറ് മണിക്കൂർ പിയാനോ വായിച്ചു, ഇടയ്ക്ക് മൊബൈൽ ഫോണിൽ ഗെയിമുകളും കളിച്ചു, ഇപ്പോൾ നല്ല ആശ്വാസം തോന്നുന്നു.' സൗമ്യ എഎൻഐയോട് പ്രതികരിച്ചത് ഇങ്ങനെ.