ന്നലെ മാത്രം ബ്രിട്ടനിൽ രേഖപ്പെടുത്തിയത് 25,161 പുതിയ കേസുകളാണ്.പ്രതിദിന രോഗനാധിതരുടെ എണ്ണത്തിൽ 50 ശതമാനത്തിന്റെ വർദ്ധനവാണ് ഇതോടെ ഉണ്ടായിരിക്കുന്നത്. അതുപോലെ കോവിഡ് മരണനിരക്കും പ്രതിവാരക്കണക്കിൽ 14 ശതമാനത്തോളം വർദ്ധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 612 മരണങ്ങളാണ് ബ്രിട്ടനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ബുധനാഴ്‌ച്ച ഇത്533 ആയിരുന്നു. നവംബർ 14 നു ശേഷം ഏറ്റവും കൂടുതൽ പുതിയ കേസുകൾ രേഖപ്പെടുത്തിയ ദിനം ഇന്നലെയായിരുന്നു.

ഇത് തുടർച്ചയായ രണ്ടാം ദിവസമാണ് രോഗവ്യാപനതോതിൽ 50 ശതമാനത്തിലേറെ വർദ്ധനവ് ദൃശ്യമാകുന്നത്. അതുപോലെ ഈ ആഴ്‌ച്ചയിലെ ശരാശരി രോഗവ്യാപന നിരക്ക് 21,000 ആണ്. കഴിഞ്ഞ മൂന്ന് ആഴ്‌ച്ചകളിലെ കണക്ക് പരിശോധിച്ചാൽ ഇത് ഏറ്റവും ഉയർന്ന പ്രതിവാര ശരാശരിയാണെന്ന് കാണാം. ക്രിസ്ത്മസ്സ് ഇളവുകൾ ഉപയോഗിച്ച്, കൂട്ടം ചേർന്ന് ക്രിസ്ത്മസ് ആഘോഷത്തിനിറങ്ങിയാൽ അടുത്തവർഷം ആരംഭത്തിൽ കൂടുതൽ കോവിഡ് മരണങ്ങൾക്ക് സാക്ഷിയാകേണ്ടതായി വരും എന്ന മുന്നറിയിപ്പ് വന്നതിനു തൊട്ടുപിന്നാലെയാണ് ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.

ഇത് ആഘോഷങ്ങൾക്കുള്ള സമയമല്ലെന്ന് ഇംഗ്ലണ്ടിന്റെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ്സ് വിറ്റി മുന്നറിയിപ്പ് നൽകുമ്പോൾ, പരിമിതമായ തോതിൽ ക്രിസ്ത്മസ് ആഘോഷിക്കുവാനാണ് പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെടുന്നത്. പരമാവധി മൂന്ന് കുടുംബങ്ങളിൽ നിന്നുള്ളവർക്ക് അഞ്ച് ദിവസങ്ങളിൽ കൂടിചേരാനുള്ള അനുവാദം ഉണ്ടെങ്കിലും അത് പരമാവധി കുറയ്ക്കണമെന്നാണ് വിവിധ അംഗരാജ്യങ്ങളിലെ ഭരണകൂടങ്ങളും ആവശ്യപ്പെടുന്നത്. മാത്രമല്ല, ക്രിസ്ത്മസ്സ് ബബിളിൽ ഉൾപ്പെടുത്തേണ്ട കുടുംബങ്ങൾ ഏതൊക്കെയെന്ന് വെള്ളിയാഴ്‌ച്ചക്ക് മുൻപായി തീരുമാനിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ബബിളിലെ മറ്റു കുടുംബങ്ങളുമായി ഒത്തുചേർന്നതിന് ചുരുങ്ങിയത് അഞ്ച് ദിവസം മുൻപെങ്കിലും സെൽഫ് ഐസൊലേഷന് വിധേയനാകാനും ആവശ്യപ്പെട്ടിട്ടുണ്ട്. അതുപോലെ വൃദ്ധരേയും, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരേയും കഴിയുന്നതും ബബിളുകളിൽ നിന്നും ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കോട്ട്ലാൻഡിൽ ആഘോഷത്തിനുവേണ്ടിയുള്ള ഒത്തുചേരൽ ഒരൊറ്റ ദിവസത്തേക്ക് പരിമിതപ്പെടുത്തണമെന്ന് ഫസ്റ്റ് മിനിസ്റ്റർ ജനങ്ങളോട് ആവശ്യപ്പെട്ടു. മാത്രമല്ല, രാത്രികാലങ്ങളിൽ ബബിളിലെ മറ്റൊരു കുടുംബവുമായി ഒത്തുതാമസിക്കാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ല.

അതുപോലെ യാത്രകൾക്ക്ഔദ്യോഗികമായി നിയന്ത്രണങ്ങൾ ഇല്ലെങ്കിലും, കടുത്ത നിയന്ത്രണങ്ങൾ ഉള്ള ഇടങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന നിർദ്ദേശമുണ്ട്. അതുപോലെ, ബബിളുകൾ ഉള്ളവർക്ക് തന്നെ ബാറുകളിലും മറ്റും ഒത്തുചേരാനാകില്ല. കഴിയുന്നതും തുറസ്സായ സ്ഥലങ്ങളിൽ ഒത്തുചേരുവാനാണ് ആവശ്യപ്പെടുന്നത്.