ണ്ടു വയസ്സുള്ള മകളെ കൊന്നതിനു ശേഷം ആത്മഹത്യ ചെയ്തതെന്ന് സംശയിക്കപ്പെടുന്ന എൻ എച്ച് എസ് ജീവനക്കാരിയുടെയും മകളുടെയും ചിത്രം പൊലീസ് പുറത്തുവിട്ടു. അവർ മരിച്ചു കിടക്കുമ്പോൾ എടുത്ത ചിത്രത്തിൽ കുഞ്ഞു സിയാന ഭഗവാൻ തനെ അമ്മ ശിവാംഗി ഭഗവാനേ പുണർന്നാണ് കിടക്കുന്നത്. ഇന്നലെ ഹൗൺസ്ഗ്ലോയിലെ ഫ്ളാറ്റിലായിരുന്നു ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ആരുടേയും കരളലിയിക്കുന്ന ഈ ചിത്രം ഇന്നലെയാണ് പൊലീസ് പുറത്തുവിട്ടത്.

യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റൽസ് എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഒരു അനസ്തേറ്റിസ്റ്റ് അസിസ്റ്റന്റായി ജോലിചെയ്യുകയായിരുന്നു ശിവാംഗി. തങ്ങളുടെ സുപ്രധാന ജീവനക്കാരിലൊരാളായിരുന്നു ശിഗാംഗി എന്നാണ് ആശുപത്രി അധികൃതർ ഇന്നലെ പറഞ്ഞത്. മരണത്തിൽ അവരുടെ സഹപ്രവർത്തകർ തീവ്രദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. അവരുടേ മരണത്തിൽ ദുഃഖം രേഖപ്പെടുത്തിയ ആശുപത്രി അധികൃതർ പക്ഷെ അവരെ കുറിച്ച് കൂടുതലെന്തെങ്കിലും പറയുവാൻ തയ്യാറായില്ല. കേസ് പൊലീസ് അന്വേഷിക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നാണ് അവർ പറഞ്ഞത്.

അതേസമയം, മരുന്ന് മോഷണവുമായി ബന്ധപ്പെട്ട് ഇവരുടെ പേരിൽ ചില പരാതികൾ ഉണ്ടായിരുന്നതായി ചില വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. പക്ഷെ, ഇവരുടെ സഹപ്രവർത്തകരാരും തന്നെ ഇക്കാര്യം പറയുന്നില്ല. മറിച്ച്, എല്ലാവരുമായി സഹകരിച്ചു പ്രവർത്തിക്കുന്ന നല്ല ഒരു സഹപ്രവർത്തകയായിരുന്നു ശിവാംഗി എന്നാണ് എല്ലാവരും പറയുന്നത്. മരിക്കുന്നതിനു തലേദിവസം വരെ അവരെ കണ്ടവരുണ്ട്. ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളോ മറ്റ് അസ്വസ്ഥതകളോ ഉള്ളതായി ശിവാംഗി പ്രകടിപ്പിച്ചിരുന്നില്ല എന്നും അവർ പറയുന്നു.

എന്നാൽ, ഈ സംഭവത്തിൽ മൂന്നാമതൊരാൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് പൊലീസ് വിശ്വസിക്കുന്നില്ല. അത്തരമൊരു സാധ്യത തള്ളിക്കളയുവാനാണ് സാഹചര്യ തെളിവുകൾ പ്രേരിപ്പിക്കുന്നത് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ആഴത്തിലുള്ള അന്വേഷണം നടക്കുകയാണെന്നും ഇപ്പോൾ കൂടുതലൊന്നും പുറത്തുപറയാൻ കഴിയില്ലെന്നുമാണ് പൊലീസ് പറയുന്നത്. തീർത്തും ദുഃഖകരമായ ഒരു സംഭവമാണെന്നും ഈ അമ്മയോടും കുഞ്ഞിനോടും സഹതാപമുണ്ടെന്നും അന്വേഷണൊദ്യോഗസ്ഥൻ പറഞ്ഞു.

താരതമ്യേന പുതിയ അപ്പാർട്ട്മെന്റിലാണ് ശിവാംഗിയുടെ ഫ്ളാറ്റ് ഉള്ളത്. ഇവിടത്തെ താമസക്കാരിൽ അധികവും എൻ എച്ച് എസ് ജീവനക്കാരാണ്. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഇവിടത്തെ അന്തേവാസികൾ തമ്മിലുള്ള സമ്പർക്കം തീരെ കുറവായിരുന്നു. പൊലീസ് സ്ഥലത്ത് എത്തിയതിനു ശേഷം മാത്രമാണ് പലരും ഈയൊരു ദുരന്തം അറിഞ്ഞത്.