തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ക്ഷേമ പെൻഷൻ ഗുണം ചെയ്‌തെന്ന് മനസ്സിലാക്കിയ സർക്കാർ അത് വീണ്ടും കൂട്ടുന്നു. സാമൂഹിക സുരക്ഷാ പെൻഷനിലും ക്ഷേമ പെൻഷനിലും അടുത്ത മാസം മുതൽ 100 രൂപ വർധന വരുത്താൻ സർക്കാർ തീരുമാനിച്ചു. നിലവിലെ 1400 രൂപ പെൻഷൻ ജനുവരി മുതൽ 1500 രൂപയാകും.

പെരുമാറ്റച്ചട്ടം പിൻവലിക്കുമ്പോൾ ഉത്തരവിറങ്ങും. തദ്ദേശ തിരഞ്ഞെടുപ്പിന് എൽഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രികയിലെ വാഗ്ദാനമാണിത്. സാമൂഹിക സുരക്ഷാ പെൻഷൻ 49.44 ലക്ഷം പേർക്കും ക്ഷേമപെൻഷൻ 10.88 ലക്ഷം പേർക്കുമാണു നൽകുന്നത്.