റ്റാലിയൻ സൂപ്പർ ബൈക്ക് നിർമ്മാതാക്കളായ എം.വി അഗസ്ത 75 വർഷം പൂർത്തിയാക്കുകയാണ്. തങ്ങളുടെ ഡയമണ്ട് ജൂബിലി ദിനം ഒരു സൂപ്പർ ബൈക്ക് പുറത്തിറക്കിയാണ് കമ്പനി ആഘോഷിക്കുന്നത്. സൂപ്പർവെലോസ് ആൽഫൈൻ എന്ന പേരിലാണ് എം വി അഗസ്തയുടെ ആനിവേഴ്സറി എഡിഷൻ സൂപ്പർ ബൈക്ക് പുറത്തിറങ്ങിയത്. എന്നാൽ നിർമ്മാതാക്കളെ പോലും ഞെട്ടിച്ച് അവതരിപ്പിച്ച മണിക്കൂറുകൾക്കുള്ളിൽ ഈ ബൈക്ക് വിറ്റ് തീർന്നു. അതിൽ എന്താണ് ഇത്ര പുതുമ എന്തെന്ന് ചോദിച്ചാൽ ബൈക്കിന്റെ ഞെട്ടിക്കുന്ന വില തന്നെയാണ്.

33 ലക്ഷം രൂപ വിലവരുന്ന ബൈക്കുകളാണ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ ചറപറ വിറ്റു പോയത്. ഒരുങ്ങിയത്. ഇറ്റലിയിലെ എം.വി അഗസ്തയുടെ പ്ലാന്റിൽ ഈ ബൈക്കിന്റെ അവതരണം നടന്ന് 75 മണിക്കൂറിനുള്ളിൽ 75 യൂണിറ്റ് വിറ്റഴിക്കുകയായിരുന്നു. ബാക്കി യൂണിറ്റുകൾ ഇതിനുപിന്നാലെ തന്നെ വിറ്റഴിച്ചെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.

ഫ്രഞ്ച് സ്പോർട്സ് കാർ നിർമ്മാതാക്കളായ ആൽഫൈനുമായി സഹകരിച്ച് 110 യൂണിറ്റ് സ്പെഷ്യൽ എഡിഷൻ സൂപ്പർവെലോസ് ആൽഫൈനാണ് നിർമ്മിച്ചത്. ഇത് സ്വന്തമാക്കാനാണ് ഉപയോക്താക്കൾ മത്സരിച്ചെത്തിയത്. ആൽഫൈൻ എ110 എന്ന സ്പോർട്സ് കാറിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് സ്പെഷ്യൽ എഡിഷൻ ബൈക്ക് നിർമ്മിച്ചത്. സ്പോർട്സ് ബൈക്കുകളുടെ രൂപകൽപ്പനയോട് നീതി പുലർത്തുന്ന ഡിസൈനിലാണ് സൂപ്പർവെലോസ് ആൽഫൈനും ഒരുങ്ങിയിട്ടുള്ളത്.

ഇഗ്‌നീഷൻ സ്വിച്ചിന് സമീപത്തായി വാഹനത്തിന്റെ യൂണിറ്റ് നമ്പർ രേഖപ്പെടുത്തിയിട്ടുണ്ട്. സൂപ്പർവെലോസ് ബൈക്കുകളിൽ നൽകിയിട്ടുള്ള 800 സിസി ഇൻലൈൻ മൂന്ന് സിലിണ്ടർ എൻജിനാണ് ഈ ബൈക്കിലുമുള്ളത്. ഇത് 143 ബി.എച്ച്.പി പവർ ഉത്പാദിപ്പിക്കും.

എം വിറൈഡർ ആപ്പ് വഴി കണക്ടിവിറ്റി സംവിധാനങ്ങൾ ഇതിൽ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, ജി.പി.എസ്. ട്രാക്കിങ്ങ് ഉൾപ്പെടെയുള്ള ഫീച്ചറുകൾ നൽകിയിട്ടുണ്ട്.