- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം വിഷാദ രോഗത്തിനടിമപ്പെട്ടു മറഡോണ; ഭക്ഷണവും മരുന്നും ഉപേക്ഷിച്ചിരുന്നിരിക്കാം; ജീവിതം മടുത്തുവെന്ന് കാമുകിമാരോട് പറഞ്ഞു എന്നും വെളിപ്പെടുത്തൽ; ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ആത്മഹത്യയോ?
മൂന്ന് പതിറ്റാണ്ടോളം ഡീഗോ മറഡോണയെ ചികിത്സിച്ച ഒരു ഡോക്ടർ പുതിയ വെളിപ്പെടുത്തലുകളുമായി വന്നിരിക്കുന്നത്. ഡീഗോ മറഡോണയ്ക്ക് ജീവിതം മടുത്തിരുന്നു എന്നും അദ്ദേഹത്തിന്റേത് ഒരു തരത്തിലുള്ള ആത്മഹത്യയാകാം എന്നുമാണ് ഈ ഡോക്ടർ പറയുനത്. 1977 മുതൽ 2007 വരെ മറഡോണയെ ചികിത്സിച്ചിരുന്ന ഡോക്ടർ ആൽഫ്രെഡോ കാഷെയാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. മരിക്കുന്നതിന് ഏതാനും നാളുകൾക്ക് മുൻപ് നടത്തിയ തലച്ചോറിലെ ശസ്ത്രക്രിയ മറഡോണയെ വിഷാദരോഗത്തിന് അടിമയാക്കിയിരുന്നു എന്നാണ് ഡോക്ടർ പറയുന്നത്.
ഇതോടെ അദ്ദെഹം ഭക്ഷണം കഴിക്കുന്നതും മരുന്നുകൾ കഴിക്കുന്നതും പൂർണ്ണമായും നിർത്തിയിരുന്നിരിക്കാം എന്നുംഡോക്ടർ പറയുന്നു. എന്തായാലും വെറും ഹൃദയാഘാതം മാത്രമല്ല മറഡോണയുടെ മരണകാരണം എന്നാണ് ഇദ്ദേഹം പറയുന്നത്. അർജന്റീന റേഡിയോയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ആൽഫ്രെഡോ കാഷെ ഈ വിവരം വെളിപ്പെടുത്തിയത്.
ഇതിനു മുൻപ് ഒരിക്കൽ മറഡോണ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ക്യുബയിൽ ഉണ്ടായിരുന്നപ്പോൾ തന്റെ കാർ ഓടിച്ച്എതിരെ വരുന്ന ബസ്സിൽ മുട്ടിച്ചുവെന്നും പക്ഷെ ഭാഗ്യം കൊണ്ട് ചില ചില്ലറ പരിക്കുകളോടെ ഫുട്ബോൾ ഇതിഹാസം രക്ഷപ്പെടുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനുശേഷം ആത്മഹത്യ ചെയ്യുവാൻ ഉദ്ദേശമുണ്ടോ എന്ന് താൻ മറഡോണയോട് ചോദിച്ചുവെന്നും അറിയില്ല, ഒരുപക്ഷെ ഒരു ദിവസം ഞാൻ അത് ചെയ്തേക്കും എന്ന് മറഡോണ പറഞ്ഞതായും ഡോക്ടർ വെളിപ്പെടുത്തി.
മരിക്കുന്നതിന് ഏതാനും നാളുകൾക്ക് മുൻപ് മറഡോണ തന്റെ മുൻകാമുകിയും, മക്കളിൽ ഒരാളുടെ അമ്മയുമായ വെറോണിക ഒജേഡയുമായി സംസാരിച്ചിരുന്നു എന്നും കാഷേ വെളിപ്പെടുത്തി. ജീവിതം മടുത്തുവെന്നും ഇങ്ങനെ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും മറഡോണ തന്നോട് പറഞ്ഞതായി വെറോണിക്ക വെളിപ്പെടുത്തി എന്നും ഡോക്ടർ കാഷേ പറഞ്ഞു.
തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം മറഡോണ ഒറ്റക്ക് ഒരു മുറിയിലാണ് കഴിഞ്ഞിരുന്നതെന്ന വസ്തുത തന്നെ അദ്ദേഹം വിഷാദരോഗത്തിന് അടിമപ്പെട്ടു എന്നതിന്റെ തെളിവാണെന്ന് കാഷേ ചൂണ്ടിക്കാട്ടുന്നു. ഡീഗോ വളരെ ക്ഷീണിതനായിരുന്നു, ശാരീരികമായും മാനസികമായും ഇതെല്ലാം ആത്മഹത്യയ്ക്ക് നയിച്ചു. അദ്ദേഹം പറയുന്നു. മറഡോണയുടേ അവസാന നാളുകളിൽ അദ്ദേഹത്തെ ആശുപത്രിയിൽ കണ്ടിരുന്നു എന്നുംതനിക്ക് ലഭിക്കുന്ന ചികിത്സയിൽ അദ്ദേഹം സംതൃപ്തനായിരുന്നില്ലെന്നും കാഷേ പറഞ്ഞു.
ആശുപത്രിക്കാർ വേണ്ട വിധത്തിൽ മറഡോണയെ ശുശ്രൂഷിച്ചിരുന്നില്ലെന്ന് കുറ്റപ്പെടുത്തിയ കാഷേ, അലംഭാവവും, അക്ഷമയും അതുപോലെ പരിചയക്കുറവും ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരിൽ ദൃശ്യമായിരുന്നു എന്നും പറഞ്ഞു. ഏതായാലും ഫുട്ബോൾ ഇതിഹാസത്തിന്റെ മരണം ഏതെങ്കിലുംവിധത്തിൽ ഒഴിവാക്കാൻ കഴിയുന്നതായിരുന്നോ എന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പേഴ്സണൽ ഫിസിഷ്യൻ ലിയോപാഡ് ലൂക്കിന്റെ വീട്ടിൽ ഇതുസംബന്ധിച്ച ചില പരിശോധനകളും അധികൃതർ നടത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ