നിരവധി സീരിയലുകളിലൂടെ കുടുംബപ്രേക്ഷകരുടെ മനം കവർന്ന നടി മൃദുല വിജയ് വിവാഹിതയാകുന്നു. വരനും സീരിയൽ താരമാണ്.. മഴവിൽ മനോരയിലെ മഞ്ഞിൽ വിരിഞ്ഞ പൂവ് പരമ്പരയിലൂടെ ശ്രദ്ധ നേടിയ നടൻ യുവകൃഷ്ണനാണ് മൃദുലയ്ക്ക് താലി ചാർത്തുന്നത്. ഇവരുടെ വിവാഹനിശ്ചയം ഡിസംബർ 23 ബുധനാഴ്ച തിരുവനന്തപുരത്ത് വെച്ചു നടക്കും. ഇരുവരുടെയും പൊതു സുഹൃത്ത് വഴി വന്ന ആലോചനയാണ് വിവാഹത്തിന് വഴി മാറുന്നത്.

2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് പ്രേക്ഷകരുടെ പ്രിയ താരമാണ്. നിരവധി സീരിയലുകളിൽ നായികയായി തിളങ്ങിയ താരമാണ് മൃദുല. തിരുവനന്തപുരം സ്വദേശിയായ മൃദുലയുടെ അച്ഛനമ്മമാർ വിജയകുമാറും റാണിയുമാണ. ഏക സഹോദരി പാർവ്വതി. സംഗീത-നൃത്ത അദ്ധ്യാപികയായ കൃഷ്ണവേണിയാണ് യുവയുടെ അമ്മ. നന്ദിനിയും നന്ദിതയുമാണ് ചേച്ചിമാർ.

മൃദുലയുടെയും യുവയുടെയും ഒരു പൊതുസുഹൃത്ത് വഴി വന്ന ആലോചന രണ്ട് കുടുംബക്കാരും ആലോചിച്ച് ഉറപ്പിക്കുകയായിരുന്നു. അഭിനയമല്ലാതെ മാജിക്കും മെന്റലിസവുമാണ് യുവയുടെ ഇഷ്ടമേഖലകൾ. മൃദുലയ്ക്ക് നൃത്തവും. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത 'കൃഷ്ണതുളസി' യിലൂടെയാണ് മൃദുല ശ്രദ്ധേയയാവുന്നത്. 2021ൽ നടത്താൻ നിശ്ചയിച്ച വിവാഹത്തിന്റെ തീയതി ഉറപ്പിച്ചിട്ടില്ല.