- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മികച്ച വാഗ്മിയും എഴുത്തുകാരനും; കർണാടകയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ജനകീയമാക്കിയ നേതാവ്; പോപ്പുലർ ഫ്രണ്ടിന്റെ മുൻ ചെയർമാനും ദേശീയ ട്രഷററും: കരൾ രോഗത്തെ തുടർന്ന് അന്തരിച്ച കെ.എം ഷരീഫിന് ആദരാഞ്ജലികളുമായി ആയിരങ്ങൾ
മംഗളൂരു: അന്തരിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ മുൻ ചെയർമാനും ദേശീയ സമിതി അംഗവുമായ കെ എം ഷരീഫിന് ആദരാഞ്ജലികളുമായി ആയിരങ്ങൾ. 56 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് മംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തിന് അസുഖം മൂർച്ചിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചത്. രണ്ടാഴ്ചയായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റിയുടെ (കെഎഫ്ഡി) സ്ഥാപക പ്രസിഡന്റാണ്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി, ചെയർമാൻ എന്നീ പദവികളും വഹിച്ചു. കന്നഡ മാസിക 'പ്രസ്തുത'യുടെ സ്ഥാപകനും ചീഫ് എഡിറ്ററും മികച്ച പ്രഭാഷകനും കൂടിയാണ്.
ആന്റി ഡൗറി എന്ന പുസ്തകം രചിക്കുകയും സ്വഹാബി ചരിത്രം, സത്യവിശ്വാസികളുടെ ദിനചര്യകൾ എന്നീ പുസ്തകങ്ങൾ കന്നഡയിലേക്കു തർജമ ചെയ്യുകയും ചെയ്തു. ഭാര്യ: ഫാത്തിമ. മക്കൾ: മാസിം, മുഹീസ, ഹംദാൻ, ഫിദ, യാസീൻ, ഹിളർ. ഖബറടക്കം ചൊവ്വാഴ്ച രാത്രി എട്ടിന് മംഗളൂരു മിത്തബയൽ മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു.
കരൾ രോഗത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂർഛിച്ചതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. മികച്ച വാഗ്മിയും നേതൃപാടവുമുള്ള കെ എം ശരീഫ് കർണാടകയിൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഖബറടക്കത്തെ കുറിച്ചുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് പോപുലർ ഫ്രണ്ട് ജനറൽ സെക്രട്ടറി അനീസ് അഹമ്മദ് അറിയിച്ചു.
മംഗളൂരു ബണ്ട്വാളിലെ അബ്ദുല്ല ഹാജിയുടെയും നഫീസയുടെയും മകനാണ്. ബണ്ട്വാളിലെ ദ്വീപിക സ്‌കൂളിൽ പഠനം പൂർത്തിയാക്കിയശേഷം നാലുവർഷം ഇസ്ലാമിക പഠനവും നടത്തി. മംഗളൂരു ഗവ. കോളേജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. നാല് വർഷത്തോളം ദുബായിൽ ജോലി നോക്കിയ അദ്ദേഹം തിരികെ നാട്ടിലെത്തി ബിസിനസ് തുടങ്ങി.
പോപ്പുലർ ഫ്രണ്ടിന്റെ വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി എന്നീ പദവികളും വഹിച്ചു. നിലവിൽ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും ഖജാൻജിയുമായിരുന്നു. മുസ്ലിം വ്യക്തിനിയമ ബോർഡ് യോഗങ്ങളിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തിട്ടുണ്ട്.