- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽഡിഎഫ് ആകെ 84.48 ലക്ഷം വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് നേടിയത് 79.07 ലക്ഷം വോട്ടുകൾ; സീറ്റുകൾ കുറവെങ്കിലും വോട്ടുകളുമായി എൻഡിഎയും; സിപിഎമ്മും കോൺഗ്രസും തമ്മിൽ മൂന്ന് ലക്ഷം വോട്ടുകളുടെ വ്യത്യാസം: എൻഡിഎയുടെ വോട്ടു വിഹിതം മുഴുവൻ ബിജെപിയുടെ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് എൽഡിഎഫ് ആകെ 84.48 ലക്ഷം വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് നേടിയത് 79.07 ലക്ഷം വോട്ടുകൾ. എൽഡിഎഫും യുഡിഎഫും തമ്മിൽ 5.40 ലക്ഷത്തിൽപരം വോട്ടുകളുടെ വ്യത്യാസമാണ് ഉണ്ടായത്. അതേസമയം സിപിഎമ്മും കോൺഗ്രസും തമ്മിൽ മൂന്ന് ലക്ഷം വോട്ടുകളുടെ വ്യത്യാസവും രേഖപ്പെടുത്തി.
തിരഞ്ഞെടുപ്പു കമ്മിഷൻ പുറത്തുവിട്ട ജില്ലാ പഞ്ചായത്ത്, കോർപറേഷൻ, മുനിസിപ്പാലിറ്റി എന്നീ സ്ഥാപനങ്ങളിലെ വോട്ടുനില കണക്കാക്കുമ്പോഴാണ് ഇരു മുന്നണികളും തമ്മിൽ അഞ്ച് ലക്ഷത്തിൽ പരം വോട്ടുകളുടെ വ്യത്യാസം വരുന്നത്. മൂന്ന് സ്ഥാപനങ്ങളിലായി എൽഡിഎഫ് 84.48 ലക്ഷം വോട്ടും യുഡിഎഫ് 79.07 ലക്ഷം വോട്ടും നേടിയപ്പോൾ എൻഡിഎയ്ക്ക് 31.65 ലക്ഷം വോട്ടാണ് ലഭിച്ചത്. എൻഡിഎയുടെ വോട്ടു വിഹിതം മുഴുവൻ ബിജെപിയുടെതാണെന്നതാണ് പ്രധാന വസ്തുത. അതേസമയം മുന്നണി/പാർട്ടി സ്വതന്ത്രരുടെ വോട്ട് ഇതിൽ ഉൾപ്പെട്ടിട്ടില്ല.
മൂന്ന് സ്ഥാപനങ്ങളിലായി സിപിഎം ആകെ 56.28 ലക്ഷം വോട്ടു നേടിയപ്പോൾ കോൺഗ്രസിനു ലഭിച്ചത് 53.27 ലക്ഷം വോട്ടുകളാണ്. മൂന്ന് ലക്ഷം വോട്ടിന്റെ വ്യത്യാസം. എൻഡിഎ ആകെ നേടിയ 31.65 ലക്ഷം വോട്ടുകളിൽ 31.18 ലക്ഷവും ബിജെപിയുടെ നേട്ടമാണ്. 19.09 ലക്ഷം വോട്ടുകൾ നേടിയ മുസ്ലിംലീഗാണ് കോൺഗ്രസ് കഴിഞ്ഞാൽ യുഡിഎഫിലെ ഏറ്റവും കൂടുതൽ വോട്ടു നേടിയ പാർട്ടി.
എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐ 14.59 ലക്ഷം വോട്ടുകൾ നേടിയപ്പോൾ 5.34 ലക്ഷം കരസ്ഥമാക്കി പുതിയ ഘടകകക്ഷിയായ കേരള കോൺഗ്രസ് (എം) മൂന്നാം സ്ഥാനത്തെത്തി. യുഡിഎഫിൽ തുടർന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് 4.19 ലക്ഷം വോട്ടു ലഭിച്ചു. ആർഎസ്പിക്ക് 1.71 ലക്ഷം വോട്ടുണ്ട്.എൻഡിഎ മുന്നണിയിലെ ബിഡിജെഎസിന്റെ സംഭാവന 26,336 വോട്ടുകളാണ്.
പഞ്ചായത്തുകളിൽ സിപിഎമ്മിന് ആകെ ലഭിച്ചത് 47.66 ലക്ഷം വോട്ടാണ്. കോൺഗ്രസിന് 45.06 ലക്ഷം. ബിജെപിക്ക് 22.39 ലക്ഷം എന്നിങ്ങനെയാണ് കണക്ക്. കോൺഗ്രസിന്റെ വോട്ടു നിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുമ്പോൾ എൻഡിഎയ്ക്ക് ലഭിക്കുന്ന വോട്ടുകളുടെ എണ്ണം സംസ്ഥാനത്ത് വർദ്ധിച്ച് വരികയാണ്.