- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂപ്പർ ഗ്ലൂ പോലെ എന്തോ നമ്മളെ കൂടുതൽ അടുപ്പിച്ചു കൊണ്ടിരിക്കുന്നു; അമാലിനൊപ്പമുള്ള ചിത്രവുമായി ഒൻപതാം വിവാഹ വാർഷികത്തിന്റെ സന്തോഷം പങ്കുവച്ച് ദുൽഖർ സൽമാൻ
വിവാഹത്തിന്റെ ഒൻപതാം വാർഷികം ആഘോഷിച്ച് നടൻ ദുൽഖർ സൽമാൻ. ഭാര്യ അമാലിനൊപ്പമുള്ള ചിത്രം സമൂഹ മാധ്യമങ്ങളിലൂട പങ്കുവച്ചാണ് ദുൽഖർ തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്
സന്തോഷകരമായ ഒൻപത് വർഷങ്ങൾ, ഒരു ദശകത്തോട് അടുക്കുന്നു. കൂടുതൽ അടുക്കുകയും ശക്തമാവുകയും ഒരുമിച്ച് വളർന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നു. സൂപ്പർ ഗ്ലൂ പോലെ എന്തോ നമ്മളെ കൂടുതൽ അടുപ്പിച്ചു കൊണ്ടിരിക്കുന്നു. യാത്രകളുടെ ഒരു പതിറ്റാണ്ട്, ജീവിതത്തിൽ തപ്പിത്തടയുന്ന അവസരങ്ങളിൽ കൂടുതൽ ചേർത്തു പിടിക്കുന്നു. എല്ലായ്‌പ്പോഴും പരസ്പരം താങ്ങായി നിൽക്കുന്നു- ദുൽഖർ കുറിച്ചു.
മമ്മൂട്ടിയുടെ മകനായ ദുൽഖർ 2011ലാണ് അമാലിനെ ജീവിത സഖിയാക്കിയത്. തന്റെ ആദ്യ ചിത്രമായ സെക്കന്റ് ഷോ റിലീസ് ചെയ്യുന്നതിന് മുൻപെയായിരുന്നു ഇവരുടെ വിവാഹം. ആർക്കിടെക്ടാണ് അമാൽ. 2017 ൽ ഇവർക്ക് മകൾ ജനിച്ചു. മറിയം അമീറ സൽമാൻ എന്നാണ് മകളുടെ പേര്.