- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നാമത്തിലും സത്യപ്രതിജ്ഞ; ജലവിഭവ വകുപ്പ് മന്ത്രിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയത് പെരുമാട്ടി പഞ്ചായത്തംഗം എ.മഹേന്ദ്രൻ
പാലക്കാട്: മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നാമത്തിലും സത്യപ്രതിജ്ഞ. പെരുമാട്ടി പഞ്ചായത്തംഗം എ.മഹേന്ദ്രനാണ് ജലവിഭവ വകുപ്പ് മന്ത്രിയുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. മുതിർന്ന അംഗം ആർ. ശശികുമാർ ഈശ്വരനാമത്തിൽ എന്നു ചൊല്ലിക്കൊടുത്തെങ്കിലും എ.മഹേന്ദ്രൻ 'കൃഷ്ണൻകുട്ടിയേട്ടന്റെ നാമത്തിൽ' എന്നാണു പറഞ്ഞത്.
പിന്നീട് ഈശ്വരനാമത്തിൽ കൂടി ചേർത്താണ് സത്യപ്രതിജ്ഞ അവസാനിപ്പിച്ചതെന്നു സത്യവാചകം ചൊല്ലിക്കൊടുത്ത ആർ.ശശികുമാർ പ്രതികരിച്ചു. മഹേന്ദ്രന്റെ പ്രതികരണം ലഭ്യമായിട്ടില്ല. മീനാക്ഷിപുരത്തിനു സമീപമുള്ള ഒൻപതാം വാർഡ് സ്രാമ്പിയിൽ നിന്ന് ജനതാദൾ (എസ്) സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ചതാണ് മഹേന്ദ്രൻ. മുൻപും പെരുമാട്ടി പഞ്ചായത്തംഗമായിരുന്നു.
Next Story