തിരുവനന്തപുരം: എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ മാർച്ച് 17 മുതൽ 30 വരെ നടക്കും. ഹയർ സെക്കൻഡറി / വിഎച്ച്എസ്ഇ രണ്ടാം വർഷം, എസ്എസ്എൽസി (ഹിയറിങ് ഇംപയേഡ് ഉൾപ്പെടെ), ടിഎച്ച്എസ്എൽസി (ഹിയറിങ് ഇംപയേഡ് ഉൾപ്പെടെ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഹയർ സെക്കൻഡറി / വിഎച്ച്എസ്ഇ പരീക്ഷ രാവിലെ 9.40നും എസ്എസ്എൽസി പരീക്ഷ ഉച്ചയ്ക്ക് 1.40നും തുടങ്ങും.

എസ്എസ്എൽസി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 7; പിഴ സഹിതം 12 വരെ. പ്ലസ്ടു ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 4; തുടർന്ന് 20 രൂപ പിഴയോടെ 8 വരെ. പ്ലസ് ടു പ്രാക്ടിക്കൽ, എസ്എസ്എൽസി ഐടി പ്രാക്ടിക്കൽ പരീക്ഷകളുടെ തീയതി പിന്നീടു തീരുമാനിക്കും.