തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. നിലവിൽ രോഗലക്ഷണങ്ങളില്ല. എങ്കിലും നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ചെന്നിത്തല നിരീക്ഷണത്തിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇന്നലെ അദ്ദേഹത്തിനും കോവിഡ് സ്ഥിരീകരിക്കുക ആയിരുന്നു.

ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീർ എംഎൽഎക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്‌ബുക് കുറിപ്പിലൂടെയാണ് എം.കെ.മുനീർ രോഗ വിവരം അറിയിച്ചത്. ഇന്നലെ നടത്തിയ പരിശോധനയലാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ അടുത്തിടപഴകിയിട്ടുള്ളവർ ജാഗ്രത പുലർത്തണമെന്ന് എം.കെ.മുനീർ പറഞ്ഞു.