- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എസ്എൽസി, പ്ലസ് ടു പാഠ ഭാഗങ്ങൾ കുറയ്‌ക്കേണ്ടെന്ന് ഉന്നത തല യോഗം; പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി നാലിന് തുറക്കും: ശനിയാഴ്ചയും പ്രവൃത്തി ദിവസം
തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള പാഠഭാഗങ്ങൾ കുറയക്കില്ല. മന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പാഠഭാഗങ്ങൾ കുറയ്‌ക്കേണ്ടെന്ന് തീരുമാനമായത്. അതേസമയം പരീക്ഷയ്ക്കു ചോയ്‌സ് കൂട്ടും.
സ്‌കൂളുകളിൽ 10,12 ക്ലാസ് തുടങ്ങിയ ശേഷവും ഫസ്റ്റ് ബെൽ ക്ലാസ് തുടരും. സ്‌കൂളിൽ വരുന്നവർക്കു വൈകിട്ടു പുനഃസംപ്രേഷണം കാണാം. മോഡൽ പരീക്ഷ, പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മാർഗനിർദ്ദേശം ഉടൻ തയാറാക്കാൻ മന്ത്രി നിർദ്ദേശം നൽകി.
കോളേജുകൾ ജനുവരി നാലിന് തുറക്കം
തിരുവനന്തപുര: പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ ജനുവരി 4നു തുറക്കു.ം ശനിയാഴ്ചയും പ്രവൃത്തി ദിവസമാക്കും. എല്ലാ കോളജുകളും സർവകലാശാലകളും എട്ടര മുതൽ വൈകിട്ട് 5 വരെ പ്രവർത്തിക്കണം.
ഒരു വിദ്യാർത്ഥിക്കു പരമാവധി 5 മണിക്കൂർ ക്ലാസ്; ആവശ്യമെങ്കിൽ 2 ബാച്ചുകളാക്കാം. ക്ലാസ് മുറി, ലാബ്, ഹോസ്റ്റൽ എന്നിവ ശുചീകരിക്കുന്നുവെന്നു പ്രിൻസിപ്പൽമാരും അദ്ധ്യാപകരും 28നു ഹാജരായി ഉറപ്പു വരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.