റങ്ങി കിടന്ന ഗവേഷകനെ ആക്രമിച്ച സിംഹത്തെ മൃഗീയമായി ആക്രമിച്ച് കീഴ്‌പ്പെടുത്തി ഗവേഷകരായ ഗോട്‌സ് നീഫും ഡോക്ടർ റെയ്‌നർ വോൺ ബ്രാൻഡിസും. ബോട്‌സ്വാനയിൽ ഡിസംബർ ഏഴിനാണ് സംഭവം നടന്നത്. പട്ടിണി കിടന്ന് അലഞ്ഞ് തിരിഞ്ഞ സിംഹമാണ് ടെൻഡിൽ കിടന്ന് ഉറങ്ങിയ ഗോട്‌സ് നീഫിനെ ആക്രമിച്ചത്. സിംഹം ആക്രമിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഗോട്‌സ് നീഫ് സിംഹത്തിന്റെ മുഖത്ത് ഇടിച്ചു.

അലർച്ച കേട്ടാണ് അടുത്ത് കിടന്ന് ഉറങ്ങിയിരുന്ന ഡോക്ടർ റെയ്‌നർ വോൺ ബ്രാൻഡിസ് എഴുന്നേറ്റത്. ഉടൻ തന്നെ ഇദ്ദേഹം തന്റെ സുഹൃത്തിനെ രക്ഷിക്കാനായി ആന പിണ്ഡം വാരി സിംഹത്തിന്റെ മുഖത്തെറിയുകയും മരക്കമ്പിന് അടിക്കുകയും ചെയ്തു. എന്നിട്ടും ഗോട്‌സിനെ വിടാതെ പിടിച്ച സിംഹത്തിന് മുകളിലേത്ത് ജീപ്പ്് ഇടിച്ചു കയറ്റി. ഇതോടെയാണ് ഗോട്‌സിനു മേലുള്ള പിടുത്തം സിഹം വിടുവിച്ചത്. നീഫിന്റെ അരക്കെട്ടിന് താഴ പിടിച്ചു വലിക്കുമ്പോഴാണ് ട്രക്കിന് ഇടിച്ച് സിംഹത്തെ താഴെ ഇട്ടത്.

സുഹൃത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയാണ് താൻ ഇത്തരത്തിൽ പെരുമാറിയതെന്ന് റെയ്‌നർ പറയുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച നീഫിന്റെ ശരീരത്തിൽ ഉടനീളം മുറിവേറ്റ പാടുകളുണ്ട്. സിംഹത്തിന്റെ കൂർത്ത പല്ലുകൾ ശരീരത്തിൽ തറച്ച് 16 മുറിവുകളാണ് ഉണ്ടായത്. കൈകളിലെയും തോളിലേയും എല്ലുകൾ ഒടിഞ്ഞു. തലയിലും മുതുകിലും ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിട്ടുണ്ട്. മുറിവുകൾ ഉണങ്ങിത്തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ഡിസംബർ ഏഴിനാണ് സംഭവം. ആറംഗ സംഘത്തിനൊപ്പം വന്യ ജീവി ഗവേഷണത്തിനെത്തിയതായിരുന്നു കേപ് ടൗൺ സ്വദേശിയായ നീഫും സംഘവും.