- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയെ പ്രേതാലയമാക്കി മാറ്റിയ ശേഷമേ ട്രംപ് പടിയിറങ്ങൂ; കോവിഡിനെ വെല്ലുവിളിച്ച് അമേരിക്ക ചോദിച്ചു വാങ്ങിയത് മരണത്തിന്റെ ദുർഗന്ധം; ഇന്നലെ മാത്രം അമേരിക്കൻ മണ്ണിൽ മരിച്ചുവീണത് 3,400 പേർ; മഹാദുരന്ത ദിനങ്ങൾ ഇനി എത്രനാൾ
കോവിഡിനെ പുച്ഛിച്ചുനടന്ന ട്രംപിനെ ജനം പുച്ഛിച്ചു തള്ളി, പക്ഷെ തന്നെ പുറന്തള്ളിയ അമേരിക്കൻ ജനതയ്ക്ക് അനുഭവിക്കാൻ ഏറെ ബാക്കിവച്ചുകൊണ്ടാണ് ട്രംപ് പടിയിറങ്ങുന്നത്. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ കാണിക്കുന്നത് അമേരിക്കയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ഭയപ്പെടുത്തുംവിധം കൊറോണയുടെ ഹോട്ട്സ്പോട്ടുകളായി മാറിയിരിക്കുന്നു എന്നാണ്. കൊറോണക്കാലത്തെ ഏറ്റവും ദുരിതപൂർണ്ണമായ ഒരു ദിനമായിരുന്നു ഇന്നലെ അമേരിക്കയിൽ കടന്നു പോയത്. 3,400 കോവിഡ് മരണങ്ങളാണ് ഇന്നലെ ഇവിടെ രേഖപ്പെടുത്തിയത്. മരണം നിഴൽവിരിക്കുന്ന കറുത്തദിനങ്ങൾ ഇനിയും മുന്നിലുണ്ടെന്ന് നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
കൗണ്ടി തലത്തിലെ താരതമ്യേന പുതിയ കേസുകളുടെയും പരിശോധനകളുടെയും വിവരങ്ങൾ വിശകലനം ചെയ്ത് വൈറ്റ്ഹൗസിലെകോവിഡ്-19 ടസ്‌ക് ഫോഴ്സ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന ഈ വിവരമുള്ളത്. ഇതനുസരിച്ച് ഹോട്ട്സ്പോട്ടുകളായ കൗണ്ടികൾ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. കഴിഞ്ഞമാസം ഏറ്റവുമധികം രോഗവ്യാപനം ദർശിച്ച നോർത്ത് ഡക്കോട്ട, സൗത്ത് ഡക്കോട്ട, നെബ്രാസ്‌ക തുടങ്ങിയ സസ്ഥാനങ്ങളിൽ ഇപ്പോൾ മിതമായ തോതിലാണ് രോഗവ്യാപനമുള്ളത്. അതേസമയം, കാലിഫോർണിയ, മിഡ്വെസ്റ്റിന്റെ വലിയൊരു ഭാഗം, വടക്കുകിഴക്ക് സംസ്ഥാനങ്ങളും തെക്കൻ സംസ്ഥാനങ്ങളും ഇപ്പോഴും ഹോട്ട്സ്പോട്ടുകളായി തുടരുകയാണ്.
ഡിസംബർ 16 ന് 3,600 കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയതിനു ശേഷം ഇന്നലെയാണ് ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ രേഖപ്പെടുത്തിയത്. ഇതോടെ ഈ മാസത്തിൽ മാത്രം പ്രതിദിന മരണസംഖ്യ 3000 ന് മുകളിൽ പോകുന്ന അഞ്ചാമത്തെ ദിവസമായി ഇന്നലെ. മാത്രമല്ല ദേശീയ തലത്തിൽ പ്രതിവാര ശരാശരി 2,702 ആയി ഉയർന്നു. ഇതുവരെ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കാണിത്. അതുപോലെ വൈറസ് ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിലും റെക്കോർഡ് ഇട്ടു. നിലവിൽ1.17,777 കോവിഡ് രോഗികളാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
ബ്രിട്ടനിൽ കണ്ടെത്തിയ, ജനിതകമാറ്റം വന്ന പുതിയ ഇനം കൊറോണ വൈറസിന്റെ സാന്നിദ്ധ്യമാകാം രോഗവ്യാപനവും മരണനിരക്കും വർദ്ധിക്കുന്നതിന് ഇടയാക്കിയതെന്ന് കരുതപ്പെടുന്നു. രോഗവ്യാപനം കടുക്കുന്ന വാർത്ത വന്നതോടെ ജനങ്ങളോട് കൂടുതൽ കരുതൽ നടപടികൾ സ്വീകരിക്കാൻ ആഹ്വാനം ചെയ്തുകൊണ്ട് പ്രസിഡണ്ട് ജോ ബൈഡൻ രംഗത്തെത്തി. ദുരന്തനാളുകൾ കഴിഞ്ഞിട്ടില്ലെന്നും, അവ ഇനിയും ബാക്കി നിൽക്കുകയാണെന്നും അദ്ദേഹം ജനങ്ങളെ ഓർമ്മിപ്പിച്ചു.
ഇതുവരെ ഏകദേശം മൂന്നര ലക്ഷത്തോളം പേർ കോവിഡിന് കീഴടങ്ങി മരണം വരിച്ച അമേരിക്കയിൽ, കോവിഡിന്റെ കാര്യത്തിൽ പ്രതിശീർഷ ശരാശരിയിൽ മുന്നിട്ടുനിൽക്കുന്ന സംസ്ഥാനം ടെന്നീസീയാണ് 1 ലക്ഷം പേരിൽ 137 രോഗികൾ എന്നതാണ് ഇവിടത്തെ നില. ഒരു ലക്ഷം പേരിൽ 115 രോഗികളുമായി ഓക്കൽഹോമ, 111 രോഗികളുമായി കാലിഫോർണിയ എന്നീ സംസ്ഥാനങ്ങൾ തൊട്ടുപിറകേയുണ്ട്. അതേസമയം, രോഗവ്യാപനം ക്രമാതീതമായി ഉയർന്ന മിഡ്വെസ്റ്റിൽ ഇപ്പോൾ വ്യാപനത്തിന്റെ തോത് കുറയുന്ന കാഴ്‌ച്ചയാണുള്ളത്. അതേസമയം, ദേശീയ തലത്തിൽ വ്യാപനം ഒട്ടും കുറയുന്നുമില്ല.
ആധുനിക സാങ്കേതിക വിദ്യയും മികച്ച ആരോഗ്യ സംരക്ഷണ സംവിധാനങ്ങളും ഉണ്ടായിട്ടും കൊറോണയെ നേരിടുന്നതിൽ അമേരിക്ക പരാജയപ്പെടാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത് ഭരണകൂടത്തിന്റെ പരാജയമാണെന്നാണ്. മൂഢ സങ്കല്പങ്ങൾക്ക് പുറകേ പാഞ്ഞ ട്രംപ് ആവശ്യമായ നടപടികൾ കൃത്യസമയത്ത് എടുക്കുന്നതിൽ പരാജയപ്പെടുകയായിരുന്നു.
രോഗത്തേക്കാൾ ചെലവേറിയ ചികിത്സ ആവശ്യമില്ലെന്ന വാദവും, കൃത്യമായ കാലാവധികൾ നൽകി കൊറോണയെ പിടിച്ചുകെട്ടുമെന്ന് പലതവണ മുഴക്കിയ വീരവാദവുമെല്ലാം ഇപ്പോൾ തിരിച്ചടിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ