- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അങ്കണവാടി ജീവനക്കാർക്ക് 2 യൂണിഫോം സാരികൾ കൂടി; 5.30 കോടി രൂപ അനുവദിച്ചു; 33,115 അങ്കണവാടി വർക്കർമാർക്കും 32,986 അങ്കണവാടി ഹെൽപർമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി കെകെ ശൈലജ
തിരുവനന്തപുരം: വനിതാശിശു വികസന വകുപ്പിന്റെ കീഴിലുള്ള അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും സമ്പുഷ്ട കേരളം പദ്ധതി പ്രകാരം 2020-21 സാമ്പത്തിക വർഷം രണ്ട് അഡീഷണൽ സെറ്റ് യൂണിഫോം സാരികൾ വാങ്ങുന്നതിന് അനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു.
സാരികൾ വാങ്ങുന്നതിന് 5,29,84,000 രൂയാണ് അനുവദിച്ചിരിക്കുന്നത്. കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽസ് കോർപ്പറേഷൻ ലിമിറ്റഡ് വഴി 400 രൂപ വിലയുള്ള കസവ് ജരിക് മാത്രമുള്ള പവർലൂം കേരള കോട്ടൻ സാരിയും 395 രൂപ വിലയുള്ള കസവും കളറും ബോർഡറുള്ള പവർലൂം കേരള കോട്ടൻ സാരിയുമാണ് വിതരണം ചെയ്യുന്നത്. സംസ്ഥാനത്തെ 33,115 അങ്കണവാടി വർക്കർമാർക്കും 32,986 അങ്കണവാടി ഹെൽപർമാർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
ഈ സാമ്പത്തിക വർഷം അങ്കണവാടി ജീവനക്കാർക്ക് പുതിയ യൂണിഫോമായി കോട്ടുകൾ സൗജന്യമായി വിതരണം ചെയ്തിരുന്നു. അങ്കണവാടി വർക്കർമാരുടെ യൂണിഫോം കോട്ടിന്റെ നിറം ഡാർക്ക് ആഷും ഹെൽപർമാരുടെ കോട്ടിന്റെ നിറം ചെറുപയർ പച്ചയുമാണ്. ഇത് കൂടാതെയാണ് രണ്ട് സെറ്റ് സാരികൾ വീതം അനുവദിക്കാൻ തീരുമാനിച്ചത്.