- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജിയോയെ കടത്തി വെട്ടി എയർടെല്ലിന്റെ പടയോട്ടം; എയർടെൽ പുതുതായി ചേർത്തത് 36.74 ലക്ഷം വയർലെസ് വരിക്കാരെ: വോഡഫോൺ ഐഡിയയെ കൈവിട്ട് ഉപഭോക്താക്കൾ
ജിയോയെ കടത്തി വെട്ടി എയർടെല്ലിന്റെ പടയോട്ടം. തുടർച്ചയായ മൂന്നാം മാസവും എയർടെൽ പരമാവധി വയർലെസ് വരിക്കാരെ ചേർക്കുന്നതിൽ ജിയോയെ പിന്നിലാക്കി കുതിക്കുകയാണ്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഭാരതി എയർടെൽ 36.74 ലക്ഷം വയർലെസ് വരിക്കാരെ ചേർത്തു. എന്നാൽ റിലയൻസ് ജിയോയ്ക്ക് 22 ലക്ഷം പേരെ മാത്രമാണ് അധികം ചേർക്കാൻ കഴിഞ്ഞത്. അതേസമയം വോഡഫോൺ ഐഡിയക്ക് 26.56 ലക്ഷം വരിക്കാരെയാണ് നഷ്ടപ്പെട്ടത്.
വയർലെസ് ബ്രോഡ്ബാൻഡ് ഉപയോക്താക്കളുടെ കാര്യത്തിൽ, ജിയോയുടേത് 40.63 കോടിയും എയർടെലിന്റേത് 16.75 കോടിയും വോഡഫോൺ ഐഡിയയുടേത് 12.04 കോടിയുമാണ്. ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പങ്കിട്ട ഡേറ്റ പ്രകാരം, വോഡഫോൺ ഐഡിയയ്ക്ക് ഉപയോക്താക്കളെ മൊത്തത്തിൽ നഷ്ടപ്പെട്ടുവെങ്കിലും ബ്രോഡ്ബാൻഡ് ഉപയോക്താക്കളെ ചേർക്കാൻ കമ്പനിക്ക് കഴിഞ്ഞു. കമ്പനി 0.65 ദശലക്ഷം വയർലെസ് ബ്രോഡ്ബാൻഡ് വരിക്കാരെ ചേർത്തു. ബിഎസ്എൻഎൽ 1.09 ദശലക്ഷം ഉപയോക്താക്കളെയും ചേർത്തു.
ഒക്ടോബറിലെ കണക്കുകൾ പ്രകാരം ജിയോയുടെ മൊത്തം വരിക്കാർ 40.63 കോടിയാണ്. തൊട്ടുപിന്നിൽ 33.02 കോടി ഉപഭോക്താക്കളുള്ള ഭാരതി എയർടെലുമുണ്ട്. വോഡഫോൺ ഐഡിയ 29.28 കോടി വരിക്കാരുമായി മൂന്നാം സ്ഥാനത്താണ്. 11.88 കോടി ഉപഭോക്താക്കളുള്ള ബിഎസ്എൻഎൽ നാലാം സ്ഥാനത്താണ്.
റിപ്പോർട്ടുകൾ പ്രകാരം, ജിയോയുടെ കുറഞ്ഞ ചെലവിലുള്ള സ്മാർട് ഫോൺ അല്ലെങ്കിൽ 4ജി ഫീച്ചർ ഫോണായ ജിയോഫോൺ ഉടൻ അവതിരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതുപോലെ തന്നെ, എയർടെൽ അതിന്റെ 2ജി ഉപയോക്താക്കളെ ലാഭകരമായ താരിഫ് പ്ലാനുകൾ വാഗ്ദാനം ചെയ്ത് 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നുണ്ടെങ്കിലും വോഡഫോൺ ഐഡിയ 4ജി കൂട്ടിച്ചേർക്കലുകളിൽ പിന്നിലാണ്. വോഡഫോൺ ഐഡിയയുടെ പുതിയ കൂട്ടിച്ചേർക്കലുകളുടെയും നവീകരണത്തിന്റെയും വളർച്ച എയർടെലിനേക്കാൾ വളരെ കുറവാണ്.