- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരാളിൽ നിന്നും കോവിഡ് ബാധിച്ച് മരിച്ചത് ഏഴ് പേർ; 300ഓളം പേർ ക്വാറന്റൈനിൽ
ഡഗ്ലസ്: കോവിഡ് മരണയോട്ടം നടത്തുന്ന അമേരിക്കയിൽ ഒരാളുടെ അശ്രദ്ധ മൂലം കോവിഡ് ബാധിച്ച് മരിച്ചത് ഏഴ് പേർ. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ട 300ഓളം പേർ ക്വാറന്റൈനിലുമായി. കൊളറാഡോ സംസ്ഥാനത്തെ ഡഗ്ലസ് കൗണ്ടിയിലെ ഒറിഗോണിലാണ് അടുത്തിടെ രണ്ടുവട്ടം കോവിഡ് വ്യാപനം സംഭവിച്ചതെന്നു വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
കോവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്ന ഇയാൾ അത് അവഗണിച്ചു ജോലിക്കു പോയതാണു ഏഴ് പേരുടെ മരണത്തിനിടയാക്കി നിരവധി പേരിലേക്ക് കോവിഡ് പകർന്നത്. ജോലിസ്ഥലത്ത് അടക്കം ഇയാളിലൂടെ പകർന്ന കൊറോണ വൈറസ് ബാധിച്ച് ഏഴു പേരാണു മരിച്ചത്. ആകെ മുന്നൂറോളം പേർ ക്വാറന്റീനിൽ പോകേണ്ട സാഹചര്യമുണ്ടായെന്നു കൗണ്ടി അധികൃതർ പറഞ്ഞു. 'ഒരാളുടെ അശ്രദ്ധയിൽ ഇത്രയും കുടുംബങ്ങൾ അകപ്പെട്ടു പോയതിന്റെ മനോവേദന വലുതാണ്. അവരോടു സഹതപിക്കുന്നു' എന്നു ഡഗ്ലസ് കൗണ്ടി പൊതുജനാരോഗ്യ ഓഫിസർ ബോബ് ഡാനൻഹോഫർ പറഞ്ഞു.
രോഗം പരത്തിയ വ്യക്തിയുടെയോ വ്യാപനമുണ്ടായ സ്ഥാപനത്തിന്റെയോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൊളറാഡോയിൽ ഇതുവരെ 3,16,500 പേർക്കാണു കോവിഡ് ബാധിച്ചത്. 65,114 പേർ രോഗമുക്തി നേടിയപ്പോൾ 4462 പേർക്കു ജീവൻ നഷ്ടമായി.