- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഓസ്‌ട്രേലിയൻ മണ്ണിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങി ശുഭ്മാൻ ഗില്ലും മുഹമ്മദ് സിറാജും; വിരാട് കോലി മത്സരത്തിൽ നിന്നും വിട്ടു നിൽക്കുമ്പോൾ ഗ്രൗണ്ടിലിറങ്ങാനൊരുങ്ങി രവീന്ദ്ര ജഡേജ
മെൽബൺ: ഇന്ന് ഓസ്‌ട്രേലിയൻ മണ്ണിൽ ആരംഭിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽെ ഇടംപിടിച്ച് യുവതാരം ശുഭ്മാൻ ഗില്ലും പേസർ മുഹമ്മദ് സിറാജും. ഇരുവരും നാളെ ഇന്ത്യയ്ക്ക് വേണ്ടി കന്നി അംഗം കുറിക്കും. നാട്ടിലേക്കു മടങ്ങിയ വിരാട് കോലിയും പരുക്കേറ്റ മുഹമ്മദ് ഷാമിയും ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് യുവതാരങ്ങൾക്ക് അവസരമൊരുങ്ങിയത്.
ഓപ്പണർ പൃഥ്വി ഷാ ടീമിലില്ല. അതേസമയം വിരാട് കോലി മത്സരത്തിൽ നിന്നും വിട്ടു നിൽക്കുമ്പോൾ ഗ്രൗണ്ടിലിറങ്ങാനൊരുങ്ങുകയാണ് രവീന്ദ്ര ജഡേജ. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ട്വന്റി20 മത്സരത്തിന് ശേഷം രവീന്ദ്ര ജഡേജ ശനിയാഴ്ച വീണ്ടും ഗ്രൗണ്ടിലിറങ്ങും. ട്വന്റി20 മത്സരത്തിനിടെ തലയിൽ പന്തുകൊണ്ടു പരുക്കേറ്റ ജഡേജ തുടർന്നുള്ള മത്സരങ്ങൾ കളിച്ചിരുന്നില്ല. വൃദ്ധിമാൻ സാഹയ്ക്കു പകരം ഋഷഭ് പന്തും കളിക്കാനിറങ്ങും.
ബിസിസിഐ പുറത്തുവിട്ട ടീം ലൈനപ്പ് നോക്കുകയാണെങ്കിൽ വിരാട് കോലിക്കു പകരക്കാരനായി ഹനുമാ വിഹാരി നാലാമത് ഇറങ്ങാനാണു സാധ്യത. ഓസ്‌ട്രേലിയയ്‌ക്കെതിരായ സന്നാഹ മത്സരങ്ങളിൽ വിഹാരി നാലാമനായി ബാറ്റിങ്ങിന് ഇറങ്ങിയിരുന്നു. ക്യാപ്റ്റൻ അജിൻക്യ രഹാനെ ബാറ്റിങ്ങിൽ അഞ്ചാമനായേക്കും. രവീന്ദ്ര ജഡേജയും ആർ. അശ്വിനുമാണ് സ്പിന്നർമാരായുള്ളത്. രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീം അജിൻക്യ രഹാനെ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, ഹനുമാ വിഹാരി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആർ. അശ്വിൻ, ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.