- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വളരെ വലിയ മാറിടങ്ങൾ കണ്ടാൽ പോൺ സ്റ്റാറിനെ പോലെ; കാണുന്നവർക്ക് ആനന്ദം നൽകുമെങ്കിലും സംഗതി സുഖകരമല്ലെന്ന് 20കാരി; സ്തനം കുറയ്ക്കുന്നതിനായി ശസ്ത്രക്രിയക്ക് സംഭാവന തേടി ബിരുദ വിദ്യാർത്ഥിനി
അമിതമായ വളർച്ചയുള്ള മാറിടങ്ങൾ കാരണം പോൺസ്റ്റാറിനെ പോലെ തോന്നുന്നു എന്ന് വിദ്യാർത്ഥിനി. ബർമിങ്ഹാമിൽ നിന്നുള്ള 20 കാരിയായ അമിനാറ്റ ദാബോയാണ് വിചിത്രമായ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. സ്വാഭാവിക 32 എച്ച് എച്ച് മാറിടങ്ങൾ കാരണം താൻ ഒരു പോൺസ്റ്റാറിനെ പോലെ ആയെന്നും ഇത് കുറയ്ക്കുന്നതിനായി പണം നൽകി സഹായിക്കണമെന്നുമാണ് ബിരുദ വിദ്യാർത്ഥിനിയുടെ ആവശ്യം. തന്റെ മാറിടങ്ങളുടെ വളർച്ച 'അസഹനീയമായ' വേദനയ്ക്ക് കാരണമാകുന്നു. സ്തനം കുറയ്ക്കുന്നതിനായി 4000 ഡോളർ വേണം. ഇതിനായി ഉദാരമായ സംഭാവന നൽകണമെന്നും യുവതി അഭ്യർത്ഥിക്കുന്നു.
നിയമ-ബിസിനസ് മാനേജുമെന്റ് വിദ്യാർത്ഥിനിയാണ് അമിനാറ്റ ദാബോ. തനിക്ക് 32 എച്ച് എച്ച് സൈസ് സ്തനങ്ങളാണ് ഉള്ളതെന്ന് യുവതി വെളിപ്പെടുത്തുന്നു. മാറിങ്ങളുടെ വലിപ്പം കാരണം സ്പോർട്സ് ചെയ്യാൻ പാടുപെടുന്നുവെന്നും വിദ്യാർത്ഥിനി വിശദീകരിച്ചു.
വലിയ സ്തനങ്ങൾ ഉള്ളതിനാൽ കന്യകയാണോ എന്ന് തന്റെ മുൻ കാമുകന്റെ അച്ഛൻ മുഖത്ത് നോക്കി ചോദിക്കുക പോലും ചെയ്തെന്നും അമിനാറ്റ പറയുന്നു. സ്കൂളിൽ പഠിക്കുന്ന സമയം മുതൽ തന്നെ സുഹൃത്തുക്കൾ അശ്ലീലതാരങ്ങളുമായി താരതമ്യപ്പെടുത്തുകയും 'വലിയ സ്തനങ്ങൾ ഉള്ള പെൺകുട്ടി' എന്ന് വിളിക്കുകയും ചെയ്തിരുന്നു എന്നും യുവതി പറയുന്നു. കാഴ്‌ച്ചക്കാർക്ക് സുഖം പകരുന്നതാണ് തന്റെ വലിയ മാറിടങ്ങളെങ്കിലും തനിക്ക് അവ തരുന്നത് അത്ര സുഖകരമായ അവസ്ഥയല്ലെന്ന് യുവതി പറയുന്നു.
'വേദന ഇപ്പോൾ അസഹനീയമാണ്. സ്വകാര്യമായി പോയി ആയിരക്കണക്കിന് പൗണ്ട് ചെലവഴിക്കുന്നത് ആരും ചെയ്യാൻ ആഗ്രഹിക്കുന്ന ഒന്നല്ല, എന്നാൽ ഇത്തരത്തിലുള്ള വേദനയും അസ്വസ്ഥതയും സഹിക്കാനാവില്ല, 'അവർ പറഞ്ഞു. ചെറുപ്പത്തിൽ കൂടുതൽ ഊർജ്ജസ്വലയായിരുന്നുവെന്ന് യുവതി പറയുന്നു. എന്നാലിപ്പോൾ വ്യായാമം ചെയ്യുമ്പോൾ നെഞ്ചിനെ പിന്തുണയ്ക്കാൻ ബ്രാ കണ്ടെത്താൻ പോലും കഴിയാത്ത സാഹചര്യമാണ്. കമിഴ്ന്ന് കിടന്ന് ഉറങ്ങാൻ പോലും തനിക്ക് വലിയ സ്തനങ്ങൾ കാരണം കഴിയുന്നില്ലെന്നും യുവതി വെളിപ്പെടുത്തുന്നു.
ശസ്ത്രക്രിയ അവളുടെ 'അവസാന ഓപ്ഷനാണ്' എന്ന് യുവതി പറയുന്നു. 'വസ്ത്രങ്ങൾ കണ്ടെത്തുന്നതും ബുദ്ധിമുട്ടാണ്. പാകമായ ബ്രായോ ബ്ലൗസോ ലഭിക്കാറില്ല. ഇതു കാരണം എനിക്ക് ആളുകളുമായി നന്നായി ഇടപഴകാനാകുന്നില്ലെന്നും യുവതി പറയുന്നു. ഇതുവരെ, അവളുടെ ശസ്ത്രക്രിയയ്ക്കായി അവൾ1400 ഡോളറിൽ കൂടുതൽ സമാഹരിച്ചു. എന്നാൽ ഇത് അവളുടെ ലക്ഷ്യത്തിന്റെ പകുതിയിൽ താഴെയാണ്.
മറുനാടന് ഡെസ്ക്