- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിറിയയേയും ലെബനനേയും ഭയപ്പെടുത്തി അജ്ഞാത മിസൈലുകളുടെ ഘോഷയാത്ര; തകർത്തെറിഞ്ഞത് സിറിയൻ നഗരത്തിലെ ഇറാനിയൻ പിന്തുണയുള്ള വിഘടന വാദികളെ; ഇറങ്ങിപോകും മുൻപ് ട്രംപ് യുദ്ധം പ്രഖ്യാപിക്കുവാൻ ഇസ്രയേൽ കളം ഒരുക്കുന്നുവെന്ന് ഭയന്ന് കരുതലോടെ ഇറാനും
വൈറ്റ്ഹൗസിൽ നിന്നും ഇറങ്ങിപ്പോകും മുൻപ് ട്രംപ് ഇറാനുമായി യുദ്ധം പ്രഖ്യാപിച്ചേക്കും എന്നൊരു അഭ്യുഹം അന്താരാഷ്ട്ര തലത്തിൽ തന്നെ സജീവമായി നിൽക്കുകയാണ്. ഇറാനോട് മൃദുസമീപനം പുലർത്തുന്ന നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്റെ നയങ്ങൾ ഇറാന്റെ ബദ്ധവൈരികളായ ഇസ്രയേലിനേയും സൗദിയേയും ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട് എന്നതൊരു സത്യം തന്നെയാണ്. അമേരിക്ക ഇറാനുമായി അടുക്കുന്നത് അവർക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണെന്നതും പരസ്യമായ രഹസ്യമാണ്.
അതുകൊണ്ടുതന്നെ, ട്രംപ് ഇറങ്ങിപ്പോകുന്നതിനു മുൻപായി അമേരിക്കയും ഇറാനും തമ്മിൽ ഒരു യുദ്ധമുണ്ടായാൽ അത് ഇരുരാജ്യങ്ങളും തമ്മിൽ അടുക്കുന്നത് ഒരു പരിധിവരെ തടയുമെന്നും അവർ കണക്കുകൂട്ടുന്നു. ഈ ഒരു ഉദ്ദേശമായിരുന്നു, ഇറാനിലെ പ്രമുഖ ആണവശാസ്ത്രജ്ഞന്റെ കൊലയ്ക്ക് പിന്നിലെന്ന് നേരത്തേ ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇറാന്റെ പക്വമായ പ്രതികരണം ഒരു യുദ്ധം ഒഴിവാക്കുകയായിരുന്നു. അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക പ്രതിരോധത്തിനു പുറമേ കോവിഡ് പ്രതിസന്ധിയിലും തകർന്നിരിക്കുന്ന ഇറാന് ഒരു യുദ്ധം ഇപ്പോൾ സാധ്യമല്ല എന്ന തിരിച്ചറിവായിരുന്നു ഇറാനിയൻ ഭരണകൂടത്തെ, എടുത്തു ചാടി എന്തെങ്കിലും ചെയ്യുന്നതിൽ നിന്നും പിന്തിരിപ്പിച്ചത്.
എന്നാൽ, ഇസ്രയേൽ അവരുടെ ശ്രമങ്ങൾ തുടരുക തന്നെയണ്. അതിന്റെ ഭാഗമായി, ഇറാനെ പ്രകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് സിറിയയിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ മിസൈൽ ആക്രമണം നടത്തിയതെന്നാണ് ആഗോള രാഷ്ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടൽ. ക്രിസ്ത്മസ്സ് ദിനത്തിൽ ലെബനന് മുകളിലൂടെ ഫൈറ്റർ ജേറ്റുകൾ താഴ്‌ത്തി പറപ്പിച്ച് ജനങ്ങളെ ഭയചകിതരാക്കുവാനും ഇസ്രയേൽ ഒരുങ്ങി. ഇതിന് ഏതാനും നിമിഷങ്ങൾക്കപ്പുറമാണ് മദ്ധ്യ സിറിയയിലെ മാസ്യാഫ് പട്ടണത്തിൽ സ്ഫോടനം നടന്നതായി സിറയയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
ഹാമാ പ്രവിശ്യയിലെ പട്ടണത്തിനടുത്തുവച്ച് ഇസ്രയേലി വ്യോമാക്രമണത്തെ സിറിയൻ വ്യോമ സേന തടഞ്ഞതായി മറ്റൊരു മാധ്യമവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിറിയൻ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന സിറിയൻ ഒബ്സർവേറ്ററി ഫോർ ഹുമൻ റൈറ്റ്സ് എന്ന സംഘടന പറഞ്ഞത് ഇറാൻ പിന്തുണയുള്ള വിഘടനവാദികളുടെ സൈനികത്താവളത്തിലായിരുന്നു മിസൈൽ ആക്രമണം നടന്നതെന്നാണ്. ചുരുങ്ങിയത് ആറ് വിദേശ പോരാളികളെങ്കിലും ഇതിൽ മരണമടഞ്ഞിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ലെബനൻ നഗരമായ ട്രിപോളിയുടെ വടക്കൻ അതിരുകളിൽ നിന്നാണ് സിറിയയിലെ മാസ്യാഫ് പട്ടാണം ലക്ഷ്യമാക്കി ഇസ്രയേൽ റോക്കറ്റ് ആക്രമണം നടത്തിയതെന്ന് സിറിയൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ആക്രമത്തെ വലിയൊരു അളവ് വരെ ചെറുക്കാനായതായും അവർ അറിയിച്ചു. ഇസ്രയേലി ജെറ്റുകൾ ഇത്തരത്തിൽ കൂടെക്കൂടെ ലെബനീസ് അതിർത്തി ലംഘിച്ച് എത്തി സിറൈയയെ ആക്രമിക്കാറുണ്ട്. എന്നാൽ, ക്രിസ്ത്മസ്സ് ദിനത്തിലെത്തിയ ജെറ്റുകൾ കൂടുതൽ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിക്കൊണ്ടാണ് പറന്നതെന്ന് ബെയ്റൂട്ട് നിവാസികൾ പറയുന്നു.
എന്നാൽ, ഈ ആക്രമണത്തെ കുറിച്ച് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ കുറച്ചു വർഷങ്ങളായി സിറിയയിൽ നടത്തിയ ചില വ്യോമാക്രമണങ്ങൾ ഇസ്രയേൽ സമ്മതിച്ചിരുന്നു. ഇവ പ്രധാനമായും ഹിസ്ബൊല്ല തീവ്രവാദികൾക്ക് ഇറാൻ നൽകിയ ആയുധശേഖരങ്ങൾക്ക് നേരെയായിരുന്നു. ഇപ്പോൾ ഹെസ്ബുള്ള തീവ്രവാദികൾ സ്വന്തമായി മിസൈൽ നിർമ്മിക്കാനുള്ള ശ്രമം ആരംഭിച്ചതായി ഏതാനും മാസങ്ങൾക്ക് മുൻപ് ഇസ്രയേൽ അധികൃതർ ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ