- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബീച്ചുകളിലും ഇക്കോ -അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങളിലുമെല്ലാം ക്രിസ്മസ് തലേന്നു മുതൽ തിരക്ക്; വിനോദ സഞ്ചാര കേന്ദ്രങ്ങൾ വീണ്ടും സജീവതയിലേക്ക്; മൂന്നാറിലേക്കും ഗവിയിലും അടക്കം സന്ദർശകർ കൂടുന്നു
കൊച്ചി; ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സജീവം. ബീച്ചുകളിലും ഇക്കോ -അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങളിലുമെല്ലാം ക്രിസ്മസ് തലേന്നുമുതൽ ആരംഭിച്ച തിരക്ക് ഇപ്പോഴും തുടരുകയാണ്.
കിഴക്കൻ മേഖലകളിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. കോവിഡ് വ്യാപനത്തിന് മുമ്പുണ്ടായിരുന്നതിന് ഏറെക്കുറെ സമാനമായ സ്ഥിതിയാണ് ഇവിടങ്ങളിൽ ദൃശ്യമാവുന്നത്. ക്രസ്മസ്സ് തലേന്നുമുതൽ മൂന്നാറിൽ വിനോദസഞ്ചാരികളുടെ തിരക്ക് ഗണ്യമായി വർദ്ധിച്ചിരുന്നു.റിസോർട്ടുകളിലും ഹോട്ടലുകളിലും ഹോംസ്റ്റേകളിലും മറ്റും മുറികൾ വാടകയ്ക്ക് കിട്ടാനില്ലാത്ത് അവസ്ഥയാണ നിലവിലുള്ളത്.ക്ര്സ്മസ് തലേന്നുമുതൽ നിലനിൽക്കുമന്ന ഈ സാഹചര്യം ന്യൂഇയർ വരെ തുടരുമെന്നതാണ് നിലവിലെ സ്ഥിതി.
സമീപപ്രദേശങ്ങളിലെ സ്ഥിതിയും വിഭിന്നമല്ല. മാർഗ്ഗമധ്യേ ടെന്റുകൾ അടിച്ച താമസിച്ചാണ് ചെറുപ്പക്കാരിൽ ഒരു വിഭാഗം ഈ സ്ഥിതിയെ അതിജീവിക്കുന്നത്. ക്രസമസ് -ന്യൂഇയർ ആഘോഷം മൂന്നാറിലാക്കാൻ തീരുമാനിച്ചിരുന്ന നിരവധി കുടുംബങ്ങൾ തിരക്ക് കണക്കിലെടുത്ത് യാത്ര മറ്റൊരവസരത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. തിരക്ക് വർദ്ധിച്ചതോടെ താമസകേന്ദ്രങ്ങളിൽ മുറികൾക്കും വില്ലകൾക്കും വൻ ഡിമാന്റാണ്്. ഇതുകൊണ്ട്് തന്നെ ചിലയിടങ്ങളിൽ ചാർജ്ജ് സ്ഥാപന ഉടമകൾ വാടക വർദ്ധിപ്പിച്ചതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്.മൂന്നാറിലെ പ്രധാന ഇക്കോ ടൂറിസം മേഖലയായി മീശപ്പുലിമലയിലേയ്ക്ക് സഞ്ചാരികളുടെ പ്രവാഹം ശക്തമായിട്ടുണ്ട്.
കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷന്റെ കീഴിൽ മലമുകളിലെ പ്രകൃതി സുന്ദരമായ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള കെട്ടിടങ്ങളിലെ മുറികതളെല്ലാം ന്യൂഇയർ വരെ ബുക്കിംഗായിക്കഴിഞ്ഞു.ഗവിയിലും ഇതിന് സമാനമായ സ്ഥിതിയാണ് നിലവിലുള്ളത്.കോർപ്പറേഷനുകീഴിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശതരുടെ ഗണ്യമായ തിരക്ക് അനുഭപ്പെടുന്നുണ്ട്.
ആങ്ങാമുഴി വഴി ഗവിലേയ്ക്ക് എത്തുന്നവരെ ലക്ഷ്യമിട്ട് കൊച്ചുപമ്പയിൽ ബോട്ടിംഗിനും കുട്ടവഞ്ചിയാത്രയ്ക്കും കോർപ്പറേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.പമ്പാഡാമിന് സമീപത്തെ ജാലശയത്തിലാണ് ഇതിനായി സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. കോതമംഗലത്തിന് സമീപത്തെ പ്രാധാന വിനോദസഞ്ചാര കേന്ദ്രങ്ങളായി ഭൂതത്താൻകെട്ട്, തട്ടേക്കാട് എന്നിവടങ്ങിലേയ്ക്ക് വിനോദസഞ്ചാരികളുടെ പ്രാവാഹം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്.വാഹനത്തിക്കുമൂലം ഇന്നലെ ഭൂതത്താൻകെട്ടിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.നാട്ടുകാർ ഏറെ പണിപ്പെട്ടാണ ഇവിടെ ഗതാഗതം പുസ്ഥാപിച്ചത്.
മറുനാടന് മലയാളി ലേഖകന്.