സഞ്ചാരികളുടെ എണ്ണത്തിലും സ്റ്റാച്യു ഓഫ് ലിബർട്ടിയെ പിന്നിലാക്കി സ്റ്റാച്യു ഓഫ് യൂണിറ്റി. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായ ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂണിറ്റി കാണാൻ പ്രതിദിനം 13000 പേർ എത്തിയിരുന്നു എന്നാണ് കണക്ക്. നിർമ്മാണം പൂർത്തിയായതു മുതൽ ഇവിടേയ്ക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കാണ്.

ന്യൂയോർക്കിലെ പ്രശസ്തമായ സ്റ്റാച്യു ഓഫ് ലിബർട്ടിയേക്കാൾ ഏകദേശം 4 മടങ്ങ് ഉയരമാണ് സ്റ്റാച്യു ഓഫ് യൂണിറ്റി. 597 അടിയാണ് ഈ ഭീമാകാരമായ പ്രതിമയുടെ ഉയരം. ഇപ്പോൾ സന്ദർശകരുടെ എണ്ണത്തിലും സ്റ്റാച്യു ഓഫ് ലിബർട്ടിയെ പിന്നിലാക്കിയിരിക്കുകയാണ് ഈ ഉരുക്കുപ്രതിമ. നിലവിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന വിനോദസഞ്ചാരകന്ദ്രങ്ങളിലൊന്നാണ് ഇവിടം. ന്യൂയോർക്കിലെ ലിബർട്ടി പ്രതിമ കാണാനെത്തുന്നവർ 10000 താഴെയും. ഉദ്ഘാടനത്തിന് മുമ്പേ തന്നെ ഇവിടേയ്ക്ക് ജനപ്രവാഹം ആരംഭിച്ചിരുന്നു.

ഗുജറാത്തിലെ നർമദ നദിയിൽ സർദാർ സരോവർ അണക്കെട്ടിനു സമീപമുള്ള കെവാഡിയ ഗ്രാമത്തിൽ 2989 കോടി രൂപ മുതൽമുടക്കിയാണ് നദേര്ന്ദ മോദി സർക്കാർ 'ഏകതാ പ്രതിമ' നിർമ്മിച്ചത്. 33,000 ടൺ ഉരുക്കാണ് ഉരുക്കുമനുഷ്യന്റെ ശിൽപത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്. 182 അടി ഉയരമുള്ള ലോകത്തിലെ ഏറ്റവും വലിയ പ്രതിമ നാലു വർഷം (33 മാസം) മാത്രമെടുത്താണ് പൂർത്തിയാക്കിയത്. ഇത്രയും ചെറിയ കാലയളവിൽ പൂർത്തിയാക്കുന്ന ഏറ്റവും വലിയ ശിൽപമെന്ന റെക്കോർഡും ഇതിലൂടെ ഏകതാ പ്രതിമയ്ക്ക് സ്വന്തമായി.