- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകര വിളക്ക് തീർത്ഥാടനം; ശബരിമല നട നാളെ തുറക്കും: തീർത്ഥാടകർക്കായുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു
ശബരിമല: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് 5ന് മേൽശാന്തി വി.കെ.ജയരാജ് പോറ്റി അയ്യപ്പ ക്ഷേത്രനട തുറന്ന് ദീപം തെളിയിക്കും. പൂജകളില്ലാത്തതിനാൽ നാളെ ഭക്തർക്ക് പ്രവേശനമില്ല.
മകരവിളക്ക് കാലത്തെ നെയ്യഭിഷേകവും പൂജകളും 31ന് രാവിലെ തുടങ്ങും. രാവിലെ മുതൽ നിലയ്ക്കൽ നിന്നു തീർത്ഥാടകരെ കടത്തി വിടും. ജനുവരി 14ന് ആണ് മകരവിളക്ക്. 19 വരെ ദർശനവും ഉണ്ട്. തീർത്ഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6.30ന് നട അടയ്ക്കും.
തീർത്ഥാടകർക്കായുള്ള വെർച്വൽ ക്യൂ ബുക്കിങ് ഇന്നലെ വൈകിട്ട് ആരംഭിച്ചു. ദിവസം 5000 പേർക്കാണ് പ്രവേശനം. 40 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ ദർശനത്തിന് അവസരമുള്ളൂ.
Next Story