തിരുവനന്തപുരം: ഊർജ സംരക്ഷണത്തിന്റെ ഭാഗമായി എൽഇഡി ബൾബുകൾക്കു ബുക്ക് ചെയ്ത 15 ലക്ഷത്തോളം വരുന്ന ഉപയോക്താക്കൾക്ക് ആദ്യഘട്ടമായി ഒരു കോടി ബൾബുകൾ വൈദ്യുതി ബോർഡ് വിതരണം ചെയ്യും. 9 വാട്ട്‌സിന്റെ ബൾബിന് 65 രൂപയാണു വില. സെക്ഷൻ ഓഫിസുകളിലെ മീറ്റർ റീഡർമാരോ  ഫീൽഡ് വർക്കർമാരോ ഇതു വീടുകളിലെത്തിക്കാനാണു തീരുമാനം.