- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിരോധ മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് കരസേനാ മേധാവി ദക്ഷിണ കൊറിയയിലേക്ക്; ജനറൽ എം.എം. നരവനെ ദക്ഷിണ കൊറിയയിലേക്ക പോയത് മൂന്നു ദിവസത്തെ സന്ദർശനത്തിന്
ന്യൂഡൽഹി: പ്രതിരോധ മേഖലയിലെ സഹകരണം ലക്ഷ്യമിട്ട് കരസേനാ മേധാവി ജനറൽ എം.എം. നരവനെ ദക്ഷിണ കൊറിയയിലേക്കു പുറപ്പെട്ടു. മൂന്നു ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം ദക്ഷിണ കൊറിയയിലേക്ക് പോയത്. പ്രതിരോധ മേഖലയിലെ ബന്ധം ദൃഢമാക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ നരവനെ സന്ദർശിക്കുന്ന അഞ്ചാമത്തെ രാജ്യമാണിത്. മ്യാന്മർ, നേപ്പാൾ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങൾ അദ്ദേഹം നേരത്തേ സന്ദർശിച്ചിരുന്നു.
കൊറിയൻ പ്രതിരോധ മന്ത്രി, കരസേനാ മേധാവി തുടങ്ങിയവരുമായി നരവനെ കൂടിക്കാഴ്ച നടത്തും. പ്രതിരോധ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കും. നിലവിൽ, കരസേന ഉപയോഗിക്കുന്ന കെ 9 വജ്ര ടാങ്കുകൾ കൊറിയൻ സഹകരണത്തോടെ ഇന്ത്യയിൽ നിർമ്മിച്ചതാണ്.
Next Story