- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപയോക്താക്കളിൽ നിന്നും പിരിഞ്ഞു കിട്ടാനുള്ളത് 700 കോടിയോളം രൂപ; നാളെ വരെ തുക അടയ്ക്കാത്തവരുടെ ഫ്യൂസ് ഊരുമെന്ന് വൈദ്യുതി ബോർഡ്
തിരുവനന്തപുരം: ലോക്ഡൗൺ കാലത്ത് ഉപയോക്താക്കളിൽ നിന്ന് 700 കോടിയോളം രൂപയുടെ കുടിശിക പിരിഞ്ഞു കിട്ടാനുണ്ടെന്നും നാളെ വരെ തുക അടയ്ക്കാത്തവരുടെ ഫ്യൂസ് ഊരുന്നതിനു നോട്ടിസ് നൽകുമെന്നും വൈദ്യുതി ബോർഡ് ചെയർമാൻ എൻ.എസ്‌പിള്ള. ഇതിൽ ഭൂരിപക്ഷവും വ്യവസായ,വാണിജ്യ ഉപയോക്താക്കളാണ്. അവർക്ക് കുടിശിക നാലോ അഞ്ചോ ഗഡുക്കളായി അടയ്ക്കാൻ സാവകാശം നൽകാൻ ബോർഡ് തയാറാണ്. അങ്ങനെ സാവകാശം വാങ്ങിയവരുടെ ഫ്യൂസ് ഊരില്ല.
പുറത്തു നിന്നു വൈദ്യുതി വാങ്ങുന്നതിനു പണം വേണമെന്നതിനാൽ കുടിശിക പിരിക്കാതെ നിവൃത്തിയില്ല. സംസ്ഥാനത്ത് 5 കോടി എൽഇഡി ബൾബുകൾ വിതരണം ചെയ്ത് 250 മെഗാവാട്ട് ലാഭിക്കാനാണു ബോർഡ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിൽ 9 വാട്‌സിന്റെ ഒരു കോടി എൽഇഡി ബൾബാണ് ഇപ്പോൾ നൽകുന്നത്. 65 രൂപ വിലയുള്ള ഇതിനു മൂന്നു വർഷത്തെ വാറന്റിയുണ്ടെന്നും ചെയർമാൻ അറിയിച്ചു.
Next Story