- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കർണാടക ലോക്കൽ ബോഡി തിരഞ്ഞെടുപ്പ്; ബിജെപിക്ക് മുൻ തൂക്കം; മികച്ച പ്രകടനവുമായി കോൺഗ്രസ് പിന്നാലെ; മംഗലാപുരം ജില്ലയിലെ നേട്ടത്തോടെ ഇരുനൂറിൽ അധികം സീറ്റുകൾ നേടി എസ്ഡിപിഐയും: അന്തിമ ചിത്രം ഇന്ന് വൈകുന്നേരത്തോടെ വ്യക്തമാവും
ബെംഗളൂരു: കർണാടക ലോക്കൽ ബോഡി തിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ബിജെപിക്ക് മുൻ തൂക്കം. മികച്ച പ്രകടനവുമായി പ്രതിപക്ഷമായ കോൺഡഗ്രസ് പിന്നിൽ തന്നെയുണ്ട്. ഗ്രാമപഞ്ചായത്ത് തിരഞ്ഞെടെുപ്പിൽ ഭൂരിഭാഗഗം സീറ്റുകളും തങ്ങളാണ് നേടിയതെന്ന് കോൺഗ്രസ് അറിയിച്ചു. എന്നാൽ എത്ര സീറ്റുകൾ ലഭിച്ചെന്ന് കോൺഗ്രസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. ഗ്രാമപ്രദേശങ്ങളിൽ കോൺഗ്രസിനെ തിരസ്‌ക്കരിക്കുന്ന കാഴ്ചയാണ് കണ്ടത്. ഗ്രാമങ്ങളെ വികസിപ്പക്കാനുള്ള ബിജെപിയുടെ ആശയങ്ങൾക്കാണ് ഇവിടെ വോട്ട് ലഭിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കത്തീൽ പറഞ്ഞു.
അതേസമയം കന്നഡ മാധ്യമങ്ങളുടെ റിപ്പോർട്ട് അനുസരിച്ച് ബിജെപി 12,500 സീറ്റുകളിലും കോൺഗ്രസ് 9,500 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ജെഡിഎസ് 1,565 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. അന്തിമ ചിത്രം ഇന്ന് വൈകുന്നേരത്തോടെ മാത്രമേ വ്യക്തമവൂ. എന്നാൽ ബിജെപിയും കോൺഗ്രസും വിജയം അവകാശപ്പെടുന്ന കാഴ്‌ച്ചയാണ് കർണാടകയിൽ നിന്നും പുറത്ത് വരുന്നത്. ഇത്തവണത്തെ തിരിഞ്ഞെടുപ്പിൽ മംഗലാപുരം ജില്ലയിലെ നേട്ടത്തോടെ ഇരുനൂറിൽ അധികം സീറ്റുകൾ നേടി എസ്ഡിപിഐയും സാന്നിധ്യം അറിയിച്ചു.
200 കടന്ന് എസ്ഡിപിഐ
ഇതിനിടെ കർണാടക തിരഞ്ഞെടുപ്പിൽ അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുകയാണ് എസ്ഡിപിഐ. കേരളത്തിൽ ആകെ നേടിയതിനേക്കാൾ സീറ്റ് ആദ്യ ദിവസം തന്നെ എസ്ഡിപിഐ നേടി കഴിഞ്ഞു. കൂടുതൽ സീറ്റുകളും മംഗലാപുരം ജില്ലയിലാണ്. അവസാനഫലങ്ങൾ ലഭിക്കുമ്പോൾ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലായി എസ് ഡിപിഐ നേടിയ സീറ്റുകൾ 200 കടന്നിരിക്കുകയാണ്. അവസാനം ലഭിച്ച കണക്കുകൾപ്രകാരം ഇതുവരെ 223 ഓളം സീറ്റുകൾ എസ് ഡിപിഐ നേടിയിട്ടുണ്ട്. മംഗലാപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ സീറ്റ് ലഭിച്ചിരിക്കുന്നത്. ഇവിടെ 178 സീറ്റുകളിലാണ് എസ് ഡിപിഐ സ്ഥാനാർത്ഥികൾ വിജയിച്ചത്. സജിപ്പ, മുന്നൂരു, മള്ളൂരു തുടങ്ങിയ പഞ്ചായത്തുകളിൽ എസ് ഡിപിഐയ്ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്.
മടിക്കേരി (കുടക്)- 10, ഉത്തര കന്നട- 5, ഗുൽബർഗ- 5, ഉഡുപ്പി- 14, ബല്ലാരി- 2, ഹസൻ- 4 അടക്കമുള്ള ജില്ലകളിലാണ് എസ് ഡിപിഐ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചത്. ചാമരാജ്നഗർ, യാദ്ഗിർ, റെയ്ചൂർ, മൈസൂരു റൂറൽ (ഹുൻസൂർ) തുടങ്ങിയ ജില്ലകളിലെ ഫലങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. ബാലറ്റ് പേപ്പറിൽ വോട്ടിങ് നടന്നതുണ്ടാണ് വോട്ടെണ്ണൽ ഫലങ്ങൾ ലഭിക്കാൻ വൈകുന്നത്. പല ജില്ലകളിലെയും അന്തിമകണക്കുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നതേയുള്ളൂ.
കർണാടക സംസ്ഥാനത്ത് 5,728 ഗ്രാമപ്പഞ്ചായത്തുകളിലും 226 താലൂക്കുകളിലുമായി 91,339 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. അതിൽ 8,074 പേർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടുഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടന്നത്. 43,238 സീറ്റുകളിലേക്ക് ഡിസംബർ 22ന് തിരഞ്ഞെടപ്പ് നടന്നു. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് ഡിസംബർ 27നായിരുന്നു, 43,238 സീറ്റിലേക്ക്. ആകെ 2,22,814 പേരാണ് മൽസരരംഗത്തുള്ളത്. ബിജെപി, കോൺഗ്രസ്, ജനതാദൾ സെക്യുലർ, എസ് ഡിപിഐ തുടങ്ങിയ പാർട്ടികളാണ് തിരഞ്ഞെടുപ്പ് മൽസരരംഗത്തുള്ളത്.