- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാസ്‌കും സാമൂഹിക അകലവും നിർബന്ധം; ആഘോഷങ്ങൾ രാത്രി പത്ത് മണി വരെ മതി: സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്തെ പുതുവത്സരാഘോഷങ്ങൾക്ക് ദുരന്തനിവാരണ വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴാഴ്ച രാത്രി 10 മണിക്കുള്ളിൽ ആഘോഷങ്ങൾ അവസാനിപ്പിക്കണമെന്ന് ഉത്തരവിൽ വ്യക്തമാക്കി. ആഘോഷങ്ങളിൽ മാസ്‌കും സാമൂഹിക അകലവും നിർബന്ധമാണ്.
പൊതുപരിപാടികൾ സംഘടിപ്പിക്കാൻ പാടില്ല. നിയന്ത്രണങ്ങൾ ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കും. അതതു ജില്ലകളിലെ പൊലീസ് മേധാവിമാരും കലക്ടർമാരും നിയന്ത്രണങ്ങൾ നടപ്പാക്കുന്നതായി ഉറപ്പുവരുത്തണമെന്നും ഉത്തരവിൽ പറയുന്നു.
Next Story