- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിഗ് ബെൻ ചിലച്ചതും ലണ്ടൻ ഐ വിളങ്ങിയതും ഇക്കുറി ആവേശം ഒട്ടും ഇല്ലാതെ; പതിവ് തെറ്റിക്കാതെ ആദ്യം തെളിഞ്ഞത് സിഡ്നിയിലെ ദീപാലങ്കാരങ്ങൾ; ലോകം രോഗഭീതിയിൽ പുതുവർഷത്തെ വരവേറ്റപ്പോൾ കൊറോണ എപ്പിസെന്ററായ വുഹാനിൽ പതിനായിരങ്ങൾ പുതു വർഷത്തെ സ്വീകരിച്ചത് മാസ്‌ക് ഉപേക്ഷിച്ച് ആടിപ്പാടി
ലണ്ടൻ: ആവേശവും ആഘോഷങ്ങളും ഇല്ലാതെ പുതുവർഷത്തിന് നനുത്ത തുടക്കം. 2020ൽ കൈവിട്ടു പോയ ഒരായിരം പ്രതീക്ഷകളുമായാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ 2021നെ വരവേറ്റത്. എന്നാൽ പതിവു പോലുള്ള പൊതുപരുപാടികളും ആഘോഷങ്ങളും ഒന്നും തന്നെ ഇല്ലായിരുന്നു.
ലോകത്ത് പുതുവത്സരത്തിന്റെ അലയൊലികൾ ഏറ്റവും കുടുതൽ ആഘോഷം തീർക്കുന്ന ബ്രിട്ടനിലും ആവേശം ഒട്ടും ഇല്ലാതെയാണ് ഇത്തവണ പുതുവർഷം എത്തിയത്. ബിഗ്ബെൻ ചിലച്ചതും ലണ്ടൻ ഐ വിലങ്ങിയതും പുതുവത്സരാഘോഷങ്ങളുടെ മാറ്റ് കുട്ടിയില്ല. ലോകത്തിന് തന്നെ ഏറ്റവും അധികം ദൗർഭാഗ്യം കൊണ്ടു വന്ന 2020 കടന്നു പോയത് ആശ്വാസമായെങ്കിലും 2021നെ വരവേൽക്കാൻ ജനങ്ങളിൽ ഒട്ടും തന്നെ ആവേശമില്ലാത്ത കാഴ്ചയായിരുന്നു ബ്രിട്ടനിൽ.
വെട്ടിക്കെട്ടുകൾ കൊണ്ട് തൃശൂർ പൂരം തീർക്കുന്ന ലണ്ടനിൽ ഈ വർഷം അത്തരം കാഴ്ചകൾ ഒന്നും തന്നെ ഉണ്ടായില്ല. വീട്ടുമുറ്റത്തെ ചെറിയ പടക്കം പൊട്ടിക്കലിൽ ജനങ്ങളുടെ പുതുവത്സരാഘോഷം ഒതുങ്ങി. വീടിന്റെ സുരക്ഷിതത്വത്തിൽ നിന്നും പുതുവത്സരം ആഘോഷിച്ച് 2020നെ പറഞ്ഞയക്കുന്ന കാഴ്ചയായിരുന്നു ബബ്രിട്ടനിൽ. വൈറസിന്റെ പുതിയ വകഭേദത്തിൽ നിന്നും രക്ഷതേടി ടിയർ ത്രി, ഫോർ ലോക്ഡൗണുകൾ ഏർപ്പെടുത്തിയ ഇംഗ്ലണ്ടിൽ പുതുവത്സരാഘോഷങ്ങൾ വളരെ പരിമിതമായിരുന്നു. ന്യൂകാസിലിൽ രാത്രി മുഴുവൻ ഗംഭീര വെടിക്കെട്ട് നടത്തി എങ്കിലും ആളുകൾ തങ്ങളുടെ വീടിന്റെ ജനലിലൂടെ മാത്രമാണ് അത് ആസ്വദിച്ചത്. എന്നാൽ പരമ്പരാഗതമായി നടത്തി പോരാറുള്ള ആഘോഷങ്ങളും വെടിക്കെട്ടും ഒന്നും തന്നെ ഇല്ലായിരുന്നു.
ലണ്ടനിൽ നിലവിലുള്ള ടിയർ 4 നിയന്ത്രണങ്ങൾ അനുസരിച്ച് രണ്ട് കുടുംബങ്ങളിൽ പെട്ട രണ്ട് പേർക്ക് മാത്രമേ പുറത്ത് വെച്ച് കണ്ടുമുട്ടാൻ അനുവാദം ഉള്ളു. എന്നാൽ വ്യത്യസ്ത കുടുംബത്തിൽ പെട്ട അഞ്ചോളം പേരെങ്കിലും കൂട്ടം കൂടി നിന്ന് സംസാരിക്കുന്നത് പൊലീസിന് തലവേദനയായി മാറി. സ്‌കോട്ലന്റിലെ പരമ്പരാഗത ആഘോഷമായി ഹോഗെ മ്‌നനി സെലിബ്രേഷൻ ഇത്തവണ ഓൺലൈനായാണ് നടത്തിയത്.
ഉത്തരവാദിത്ത ബോധത്തൊടെ മാത്രമേ ആഘോഷങ്ങൾ പാടുള്ളൂ എന്നും നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും ഫസ്റ്റ് മിനിസ്റ്റർ നിക്കോളാ സർജൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കൂട്ടം കൂടുന്നതിനോ, വീടുകളിൽ പാർട്ടി നടത്തുന്നതിനോ അനുവാദം ഇല്ലായിരുന്നു. വീട്ടിൽ കുടുംബാംഗങ്ങൾക്കൊപ്പം മാത്രമായി ആഘോഷം ഒതുക്കാനായിരുന്നു മന്ത്രി മുന്നറിയിപ്പ് നൽകിയത്.
ആളൊഴിഞ്ഞ നിരത്തുകളായിരുന്നു പുതുവത്സര രാത്രി ബ്രിട്ടനിൽ ഉടനീളം ദൃശ്യമായത്. ന്യൂ ഇയർ പരമ്പരാഗതമായി ആഘോഷിക്കുന്ന മറ്റൊരു പ്രദേശമായ ബ്ലാക്പൂളിലും ആഘോഷങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. ജനങ്ങൾ എല്ലാവരും തന്നെ അവരവരുടെ വീടുകളിൽ ആണ് ആഘോഷങ്ങൾ നടത്തിയത്. കോവിഡ് പേടിയിൽ ജനങ്ങൾ വീടിനുള്ളിലേക്ക് ഒതുങ്ങിയതോടെ ലീഡ്സിലും ന്യൂകാസിലിലും കാർഡിഫിലും എല്ലാം ഒഴിഞ്ഞ നിരത്തുകളാണ് പുതുവത്സരത്തെ വരവേറ്റത്. സിസിലിയിൽ മാത്രമാണ് ആഘോഷം ചെറുതായെങ്കിലും അലതല്ലിയത്. ഇംഗ്ലണ്ടിൽ മൂന്ന് പബ്ബുകളാണ് രാത്രിയും തുറന്നിരുന്നത്. കോവിഡിനെതിരെ കർശന നിയന്ത്രണം ഏർപ്പെടുത്തിയ രാജ്യത്ത് ആയിരങ്ങൾ അനധികൃതമായി പാർട്ടികളിലും മറ്റും പങ്കെടുത്തെങ്കിലും രാജ്യത്തെ 96 ശതമാനം ജനങ്ങളും വീടുകളിലേക്ക് ഒതുങ്ങി കൂടി. പലരും സോഷ്യൽ മീഡയയിലെ ആശംസകളിൽ ഇത്തവണത്തെ പുതുവത്സരം ഒതുക്കി.
എന്നാൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പല തരത്തിലാണ് ന്യൂ ഇയറിനെ വരവേറ്റത്. ബ്രിട്ടൻ പുതുവത്സരാഘോഷങ്ങളോട് പുറം തിരിഞ്ഞ് നിന്നപ്പോൾ കോവിഡ് വളരെ കുറച്ച് മാത്രം നാശം വിതച്ച ന്യൂസിലൻഡിൽ ആഘോഷങ്ങൾ പൊടിപൊടിച്ചു. ഓക് ലാൻഡിൽ പാതിരാത്രിയിലും വെടിക്കെട്ട് അരങ്ങേറി. കോവിഡിന് പിടികൊടുക്കാത്ത ഓസ്ട്രേലിയയിലും ആഘോഷങ്ങൾ അലതല്ലി, മെൽബണിലും സിഡ്നിയിലുമെല്ലാം ആളുകൾ കൂട്ടം കൂടി ആഘോഷിച്ചു. കോവിഡ് വളരെ കുറച്ച് മാത്രം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളായതിനാൽ ന്യൂസിലൻഡും ഓസ്ട്രേലിയയും സുരക്ഷിതമായി തന്നെ പുതുവത്സരം ആഘോഷിക്കുക ആയിരുന്നു.
കൊറോണയുടെ എപ്പിസെന്ററായ വുഹാനിലാണ് പുതുവത്സരാഘോഷങ്ങൾ ഏറ്റവും കൂടുതൽ തിമിർത്ത് ആഘോഷിച്ചത്. മാസ്‌ക് പോലും വയ്ക്കാതെയാണ് ആഘോഷവുമായി വുഹാനിൽ ജനങ്ങൾ നിരത്തുകൾ കീഴടക്കിയത്. ആളുകൾ തമ്മിൽ ഒരിഞ്ച് അകലം പോലും പാലിച്ചതുമില്ല. എന്നാൽ 2020നെ യാത്രയാക്കിയതിന്റെ ആശ്വാസത്തിലാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ. ഫ്രാൻസിലും ലാത്വിയയിലും ബ്രസീലിലും എല്ലാം അർദ്ധരാത്രിയിലെ ആഘോഷങ്ങൾ തടയുന്നതിനും കൂടി ചേരലുകൾ ഒഴിവാക്കുന്നതിനും പൊലീസും പട്ടാളവും എല്ലാം ഇറങ്ങി.
മാസ്‌ക് ഇല്ലാതെ ആഘോഷ ലഹരിയിൽ വുഹാൻ
ഈ വർഷം പുതുവത്സരാഘോഷം എവിടെ എങ്കിലും പൊടിപൊടിച്ചിട്ടുണ്ടെങ്കിൽ അത് വുഹാനിലായിരുന്നു. കോവിഡിന്റെ എപ്പിസെന്ററായ വുഹാനിൽ രാപകൽ ഇല്ലാതെ ആഘോഷങ്ങൾ അലതല്ലി. സാമൂഹിക അകലമോ മാസ്‌കിന്റെ സുരക്ഷിതത്വമോ ഇല്ലാതെ ജനങ്ങൾ കൂട്ടംകൂടി ആടിപ്പാടി പുതുവത്സരത്തെ വരവേറ്റു. 2020ന്റെ തുടക്കം മുതൽ കോവിഡിന്റെ പിടിയിൽ അകപ്പെട്ട വുഹാന് സന്തോഷത്തിന്റെ രാവായിരുന്നു ഇന്നലത്തേത്. ലൈവ് മ്യൂസിക് ഇവന്റുകളും പാർട്ടികളുമെല്ലാം വുഹാനെ ആഘോഷ ലഹരിയിലാക്കി.
ഭൂരിഭാഗം ആളുകളും മാസ്‌ക് പോലും ഇല്ലാതെയാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്. ഒരിഞ്ച് അകലം പോലും പാലിക്കാതെയാണ് സന്തോഷത്തിൽ മതിമറന്ന് ജനങ്ങൾ ആടിപ്പാടിയത്. നിരത്തുകളെല്ലാം തന്നെ ജനങ്ങളാൽ നിറഞ്ഞ കാഴ്ചയായിരുന്നു.