ലണ്ടൻ: കോവിഡിന്റെ രണ്ടാം വരവ് സംഹാര താണ്ഡവും ആടുന്ന ബ്രിട്ടനിൽ ഇന്നലെ സംഭവിച്ചത് 964 മരണങ്ങൾ. മരണം ആയിരത്തിലേക്ക് അടുക്കുമ്പോൾ ഇന്നലെ 55,892 പേരിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്തെ ഭയപ്പെടുത്തി കോവിഡ് വ്യാപന നിരക്ക് ഉയരുമ്പോൾ കഴിഞ്ഞ വർഷം മാർച്ചിലേത് പോലെ നാഷണൽ ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന മുന്നറിയിപ്പ് നൽകുകയാണ് ശാസ്ത്രജ്ഞന്മാർ. സ്‌കൂളുകൾ എല്ലാം തന്നെ അടയ്ക്കണമെന്നതാണ് പ്രധാന നിർദ്ദേശം. എന്നാൽ ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ രണ്ടാം വരവിൽ എന്തു ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് രാജ്യം.

പുതു വർഷത്തിൽ ടിയർ-5 നിയന്ത്രണങ്ങളിലേക്കാണ് രാജ്യം കടക്കുന്നത്. ക്രിസ്തുമസ് സമയത്ത് ടിയർ-4 ആയ കൗണ്ടിക്കാരാണ് ടിയർ 5 നിയന്ത്രണങ്ങളിൽ വീടിന് പുറത്തിറങ്ങാതെ കഴിയേണ്ടി വരുന്നവർ. ഇതോടെ പുതുവത്സരത്തിന്റെ ആദ്യ നാളുകളിൽ തന്നെ ജനങ്ങൾക്ക് പുറത്തിറങ്ങാതെ വീടിനുള്ളിൽ തന്നെ കഴിയേണ്ടി വരും. കെന്റ്, ലണ്ടൻ, എസക്സ് തുടങ്ങിയ സ്ഥലങ്ങളിൽ കോവിഡ് പിടിപെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. അടുത്ത ആഴ്ചകളിൽ ടെസ്റ്റ് നടത്തിയ പല പ്രദേശങ്ങളിലെയും മൂന്ന് ശതമാനം ജനങ്ങളിലും കോവിഡ് പിടിപെട്ടതായി കണ്ടെത്തി. ഈ പ്രദേശങ്ങളിലായിരിക്കും ആദ്യം ടിയർ-5 നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക. ടിയർ-5 കഴിഞ്ഞാൽ അടുത്ത ലെവൽ നിയന്ത്രണങ്ങളെ കുറിച്ച് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. എന്നാൽ കോവിഡ് ഏറ്റവും മോശമായി ബാധിച്ച പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാകും.

സ്‌കൂളുകളും യൂണിവേഴ്സിറ്റികളും അടയ്ക്കാൻ നിർബന്ധിതമാവുകയും വീടുകളിൽ അടച്ച് പൂട്ടിയിരിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുകയും ചെയ്യും. എന്നാൽ സ്‌കൂളുകൾഡ അഅടച്ചിടുന്നത് വിദ്യാഭാസ മേഖലയിൽ അപകടം സൃഷ്ടിക്കുമെന്ന ആശങ്കയും ശക്തമാണ്. 80 ലക്ഷത്തോളം ജനങ്ങൾ ഉള്ള ഓക്സ്ഫോർഡ് ഷെയർ, സഫോൾക്ക്, നോർഫോൾക് എന്നിവിടങ്ങൾ ടിയർ-4 നിയന്ത്രണങ്ങളിലേക്ക് മാറി. മാഞ്ചസ്റ്റർ, ബിർമിങ് ഹാം, വാർവിക് ഷെയർ, ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളിലും കൂടുതൽ കർശനമായ നിയന്ത്രണങ്ങളിലേക്ക് മാറിയിട്ടുണ്ട്. എന്നാൽ നാഷണൽ ലോക്ഡൗൺ വേണമെന്ന നിർദ്ദേശമാണ് ശാ്ര്രസജ്ഞർ പങ്കുവയ്ക്കുന്നത്. സമ്മർ വരെ ബ്രിട്ടനിൽ ശക്തമയ നിയന്ത്രണങ്ങളുടെ പിടിയിൽ തന്നെയായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 55,000ത്തിൽ പരം ജനങ്ങളിൽ പുതുതായി കോവിഡ് റിപ്പോർട്ട് ചെയ്യുമ്പോൾ, കഴിഞ്ഞ വ്യാഴാഴ്ച ഉണ്ടായതിനേക്കാൾ 40 ശതമാനം വർദ്ധനവാണ് പുതിയ രോഗികളുടെ എണ്ണത്തിൽ ഉണ്ടായത്. ഇന്നലത്തെ 964 എന്ന മരണ നിരക്ക് കഴിഞ്ഞ ആഴ്ചയിലെ കണക്കിനേക്കാളും 65 ശതമാനം കൂടുതലാണ്. ടിയർ-5 നിയന്ത്രണങ്ങൾ വരുമ്പോൾ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സ്‌കൂളുകളും യൂണിവേഴ്സിറ്റിയും അടച്ചിടുകയും അവശ്യവസ്തുക്കൾ വാങ്ങുന്നതിനല്ലാതെ പുറത്തിറങ്ങുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. നോർത്താംപ്റ്റൺ ഷെയറിലും ടിയർ-5 നിയന്ത്രണങ്ങളിലേക്ക് മാറേണ്ട അവസ്ഥയിലാണ് വൈറസ് വ്യാപനമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകി. ഇവിടെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. കഴിഞ്ഞ 11 ദിവസമായി ടിയർ -4 നിയന്ത്രണങ്ങൾ തുടരുന്ന രാജ്യ തലസ്ഥാനത്തും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

ആരോഗ്യ വകുപ്പിൽ നിന്നുള്ള കണക്ക് അനുസരിച്ച് ഡിസംബർ 24ന് അടുപ്പിച്ചുള്ള ഏഴ് ദിവസത്തെ കണക്കുകൾ അനുസരിച്ച് കോവിഡ് കുതിച്ചുയരുന്ന 20 പ്രദേശങ്ങളിൽ ഏറ്റവും കുുടുതലുള്ളത് രാജ്യത്തിന്റെ തെക്കൻ മേഖലകളിലാണ്. എട്ട് എണ്ണം രാജ്യ തലസ്ഥാനത്തും. എസക്സിലെ ബ്രന്റ് വുഡിലാണ് ഏറ്റവും കൂടുതൽ ഇൻഫെക്ഷൻ നിരക്കുള്ളത്. ഇവിടെ 100,000 റസിഡന്റ്സിൽ 1,419 പേരിലും വൈറസ് റിപ്പോർട്ട് ചെയ്തു. ഏഴഴ് ദിവസത്തിനുള്ളിൽ 238 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എസക്സിലെ തന്നെ എപ്പിങ് ഫോറസ്റ്റ് ആണ് ഇൻഫെക്ഷൻ നിരക്കിൽ രണ്ടാം സ്ഥാനത്ത്. ഇിടെ 100,000 പേരിൽ 1,413 പേരിലും വൈറസ് ബാധയുണ്ട്. ഇംഗ്ലണ്ടിലെ കേസുകളും വർദ്ധിച്ചു വരികയാണ്.

ഒരിക്കൽ കോവിഡിന്റെ ഹോട്സ്പോട്ടായിരുന്ന സ്വെയിലിൽ കോവിഡ് വ്യാപന നിരക്കിൽ 21.2 ശതമാനം കുറവ് രേഖപ്പെടുത്തി. ഡോവറിൽ 17 ശതമാനം കുറവും താനറ്റിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 14.2 ശതമാനവും കുറവ് രേഖപ്പെടുത്തി. സ്‌കൂൾ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിനെ കുറിച്ചുള്ള പ്ലാൻ തയ്യാറാക്കി കൊണ്ടിരിക്കുകയാണ് സർക്കാർ. കഴിഞ്ഞ ജനുവരിയിൽ ബ്രിട്ടനിൽ കോവിഡ് എത്തിയതിന് ശേഷം ദിവസവും നടക്കുന്ന ഏറ്റവും കൂടുതൽ ടെസ്റ്റുകളാണ് ഇപ്പോൾ നടക്കുന്നത്. എത്രയും പെട്ടെന്ന് തന്നെ ദിവസവും 20 ലക്ഷം പേർക്ക് വീതം വാക്സിൻ നൽകാനാണ് സർക്കാർ പദ്ധതി ഇടുന്നത്.

കോവിഡിനെതിരെ ഏറ്റവും കഠിനമായ ദിനങ്ങളിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നു പോകുന്നതെന്ന് ബോറിസ് ജോൺസലൺ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വരുന്ന 12 മാസത്തിനുള്ളിൽ രാജ്യം പഴയ സ്ഥിതിയിലേക്ക് തിരിച്ചു പോകുമെന്നനും ബോറിസ് ജോൺസൻ തന്റെ പുതുവത്സര സന്ദേശത്തിൽ പറഞ്ഞു.