- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഹാരിയും മേഗനും യുദ്ധസ്മാരകത്തിൽ റീത്ത് വയ്ക്കേണ്ടെന്ന് തീരുമാനിച്ചത് എലിസബത്ത് രാജ്ഞി തന്നെ; ഭാര്യയുടെ വാക്കുകേട്ട് ഓടിപ്പോയ കൊച്ചുമോൻ ഇനി രാജകുടുംബത്തിലേക്ക് വേണ്ടെന്ന് തീരുമാനിച്ചതും ബ്രിട്ടീഷ് രാജ്ഞി തന്നെ
ബ്രിട്ടീഷ് രാജകുടുംബവുമായുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന സമയത്ത്, നവംബറിലെ റിമമ്പ്രൻസ് സണ്ടെ നാളിൽ ലോസ് ഏഞ്ചലസിലെ നാഷണൽ സെമിത്തേരിയിലെത്തി മരണമടഞ്ഞവരുടെ കല്ലറകളിൽ പുഷ്പാർച്ചന നടത്തിയ ഹാരിയുടേയും മേഗന്റേയും ചിത്രങ്ങൾ അക്കാലത്ത് ഏറെ സംസാരിക്കപ്പെട്ട ഒന്നായിരുന്നു. ബ്രിട്ടനിലെ സെനോടാഫിൽ, ആ നാളിൽ ഹാരിയുടെ പേരിൽ പുഷ്പചക്രം സമർപ്പിക്കാൻ അനുമതി നിഷേധിച്ചതിന്റെ പ്രതികാരമായിരുന്നു ഈ നടപടി എന്ന് വിലയിരുത്തപ്പെട്ടു. വെറുമൊരു പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന ആരോപണവും ഉയർന്നിരുന്നു.
ആ സമയത്ത് പൊതുവേ പ്രചാരത്തിലുണ്ടായിരുന്ന വാർത്ത രാജ്ഞിയുമായി കൂടിയാലോചിക്കാതെ കൊട്ടാരം ഉദ്യോഗസ്ഥർ തന്നെ എടുത്ത തീരുമാനമായിരുന്നു ഹാരിയെ പുഷ്പ ചക്രം സമർപ്പിക്കുന്നതിൽ നിന്നും വിലക്കുക എന്നത് എന്നായിരുന്നു. രാജകുടുംബവും ഇതിനെ കുറിച്ച് കൂടുതൽ പ്രതികരിച്ചിരുന്നില്ല. ഒരുപക്ഷെ കോമൺവെൽത്ത് രാജ്യങ്ങളിലൊക്കെയും ഒന്നാം ലോക മഹായുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച സൈനികലെ ആദരിക്കുന്ന ചടങ്ങിന്റെ ശോഭയും പ്രാധാന്യവും കുടുംബകലഹത്തിന്റെ പശ്ചാത്തലത്തിൽ ചോർന്നു പോകരുതെന്ന് കരുതിയതുകൊണ്ടാകാം.
എന്നാൽ, ഹാരിയേയും മേഗനേയും ചടങ്ങിൽ പങ്കെടുപ്പിക്കേണ്ട എന്ന തീരുമാനം എടുത്തത് എലിസബത്ത് രാജ്ഞി തന്നെയായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഈ തീരുമാനം എടുക്കാൻ വെറും രണ്ട് സെക്കണ്ട് മാത്രമാണ് രാജ്ഞിക്ക് ആലോചിക്കേണ്ടി വന്നതെന്നും കൊട്ടാരത്തോട് അടുപ്പമുള്ള വൃത്തങ്ങൾ വ്യക്തമാക്കുന്നു. റിമമ്പ്രൻസ് സണ്ടേ എന്നത് വളരെയേറെ പ്രാധ്യനമുള്ള ഒരു ദിവസമായിട്ടാണ് രാജ്ഞി കാണുന്നത്. അതുകൊണ്ടുതന്നെ അന്നത്തെ ദിവസം രാജ്ഞിയുടെ അറിവോ സമ്മതമോ ഇല്ലാതെ അതുമായി ബന്ധപ്പെട്ട ഒരു കാര്യവും നടക്കാറില്ല.
ഇത് രാജ്ഞിയുടെ തീരുമാനമായിരുന്നു എന്നു മാത്രമല്ല, അങ്ങനെയൊരു തീരുമാനമെടുക്കുന്നതിന് രാജ്ഞിക്ക് ശക്തിയായ കാരണങ്ങളും ഉണ്ടായിരുന്നു എന്ന് കൊട്ടാരം വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. സൈന്യത്തിലും, അതിനു പുറത്തും ഹാരി നേടിയ നേട്ടങ്ങളോട് രാജ്ഞിക്ക് എന്നും ബഹുമാനമുണ്ടായിരുന്നു. എന്നാൽ, രാജകീയ ചുമതലകൾ വിട്ടൊഴിഞ്ഞ ഒരു രാജകുടുംബം എന്താണെന്ന് ഹാരി മനസ്സിലാക്കണമെന്ന നിർബന്ധം രാജ്ഞിക്കുണ്ടായിരുന്നു. അതായത്, ഭാവിയെ കുറിച്ച് തീരുമാനിക്കുള്ള അവകാശം ഹാരിക്ക് തന്നെ വിട്ടുകൊടുത്തുകൊണ്ട്, ചുമതല വഹിക്കുന്ന രാജകുടുംബവും അല്ലാത്ത രാജകുടുംബവും തമ്മിലുള്ള വ്യത്യാസം ഹാരിക്ക് മനസ്സിലാക്കി കൊടുക്കുകയായിരുന്നു.
കൊട്ടാരം വിട്ടതിനുശേഷം എന്നും വാർത്തകളിൽ നിറഞ്ഞു നിന്നിട്ടുള്ള ഹാരിയും മേഗനും ഈ ആഴ്‌ച്ച മാധ്യമശ്രദ്ധ നേടിയത് അവരുടെ അപ്ഡേറ്റ് ചെയ്ത പുതിയ വെബ്സൈറ്റിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ്. ഒരു നല്ല ലോകംസൃഷ്ടിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് അതിൽ അവർ പറയുന്നു. ഡയാനയുടെ ചിത്രമുള്ള വെബ്സൈറ്റിൽ ഹാരി സ്വയം വിശേഷിപ്പിക്കുന്നത് അമ്മയുടെ മകൻ എന്നാണ്. പിതാവായ ചാൾസ് രാജകുമാരന്റെ ചിത്രമോ, അദ്ദേഹത്തെ കുറിച്ചുള്ള പരാമർശമോ അതിലില്ല.