- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാമുകിയെ പർവതത്തിന്റെ മുകളിലെത്തിച്ച് വിവാഹാഭ്യർത്ഥന നടത്തി യുവാവ്; സമ്മതം പറഞ്ഞതിന് പിന്നാലെ 650 അടി താഴ്ചയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു
വിയന്ന: പർവ്വതത്തിന്റെ മുകളിൽ നിന്നും 650 അടി താഴ്ചയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ഓസ്ട്രിയയിലാണ് സംഭവം. യുവതിയെ പർവതത്തിന്റെ മുകളിലെത്തിച്ച് കാമുകൻ വിവാഹാഭ്യർത്ഥന നടത്തി. സമ്മതം അറിയിച്ചതിന് തൊട്ടു പിന്നാലെ തന്നെ യുവതി താഴേക്ക് പതിക്കുക ആയിരുന്നു.
കരിന്തിയ എന്ന സ്ഥലത്തുവച്ചാണ് 27 വയസ്സുകാരനായ യുവാവ് കാമുകിയോടു വിവാഹ ആഭ്യർഥന നടത്തിയത്. 'യെസ്' എന്ന് മറുപടി പറഞ്ഞതിനു പിന്നാലെ യുവതി 650 അടി താഴ്ചയിലേക്കു വീഴുകയായിരുന്നെന്നാണു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവും 50 അടി താഴേക്കു പതിച്ചു. പാറയിൽ പിടിച്ചുനിന്ന ഇയാളും രക്ഷപ്പെട്ടു.
32 വയസ്സുകാരിയായ യുവതിയാണ് അപകടത്തിൽപെട്ടത്. ഡിസംബർ 27ന് ഫാൽകർട്ട് പർവതത്തിന്റെ മുകളിൽനിന്നാണ് യുവതി താഴേക്ക് വീണത്. ഒരു ദിവസം മുൻപ് പ്രദേശത്ത് ട്രക്കിങ്ങിന് എത്തിയതായിരുന്നു ഇരുവരും. ഹെലികോപ്റ്ററെത്തിയാണ് യുവാവിനെ രക്ഷപെടുത്തിയത്. ബോധമില്ലാതെ കണ്ടെത്തിയ യുവതിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ്.